HOME
DETAILS

വയറ്റില്‍ സ്വര്‍ണ നാണയവുമായെത്തിയ യാത്രക്കാരന്‍ അധികൃതരെ വട്ടം ചുറ്റിച്ചു

  
backup
September 05 2017 | 19:09 PM

%e0%b4%b5%e0%b4%af%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3-%e0%b4%a8%e0%b4%be%e0%b4%a3%e0%b4%af%e0%b4%b5%e0%b5%81



കൊണ്ടോട്ടി: വയറ്റിനുള്ളില്‍ ഏഴ് സ്വര്‍ണകോയിനുമായി വിമാനമിറങ്ങിയ യാത്രക്കാരന്‍ കരിപ്പൂരിലെ കസ്റ്റംസ് വിഭാഗത്തിന് നല്‍കിയത് എട്ടിന്റെ പണി. വിഴുങ്ങിയതെന്ന് സംശയിക്കുന്ന സ്വര്‍ണം പുറത്തെടുക്കാനുള്ള പെടാപാടില്‍ ഒരു ദിവസം മുഴുവന്‍ യാത്രക്കാരനുമായി ആശുപത്രികള്‍ കയറിയിറങ്ങുകയായിരുന്നു കസ്റ്റംസ് ഉദ്യോഗസ്ഥര്‍.
ചൊവ്വാഴ്ച പുലര്‍ച്ചെ അബൂദബിയില്‍ നിന്ന് ഇത്തിഹാദ് എയര്‍വേയ്‌സ് വിമാനത്തില്‍ കരിപ്പൂരിലെത്തിയ കൊടുവളളി ചെറിയാലമണ്ണില്‍ നവാസി(34)നെയുമായാണ് കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് നെട്ടോട്ടമോടേണ്ടി വന്നത്. ഒടുവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ എക്‌സറേ പരിശോധനയില്‍ ഇയാളുടെ വയറ്റിനുള്ളില്‍ 7 സ്വര്‍ണ കോയിനുകളുള്ളതായി തെളിഞ്ഞിട്ടുണ്ട്. ഇവ പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് കസ്റ്റംസും ഡോക്ടര്‍മാരും.
സ്വര്‍ണം ഒളിപ്പിച്ചു കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നവാസിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും ഒന്നും കണ്ടെത്താനായില്ല. സംശയം തോന്നിയ അധികൃതര്‍ നടത്തിയ എക്‌സ്‌റേ പരിശോധനയില്‍ വന്‍കുടലിന്റെ താഴ്ഭാഗത്ത് ലോഹനിര്‍മിതമായ ഏഴു കഷ്ണങ്ങള്‍ കണ്ടെത്തി.
എന്നാല്‍ ഇത് പുറത്തെടുക്കാന്‍ കസ്റ്റംസ് നടത്തിയ ശ്രമം വിഫലമായതോടെ ഇയാളെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ അകത്തുള്ള തൊണ്ടിമുതല്‍ പുറത്തെടുക്കാനായില്ല. പ്രശ്‌നം സങ്കീര്‍ണമാണെന്ന് ഡോക്ടര്‍മാരും വിധിയെഴുതിയതോടെ യാത്രക്കാരനുമായി കസ്റ്റംസ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പാഞ്ഞു. മെഡിക്കല്‍ കോളജില്‍ വയറ്റിനകത്തെ സ്വര്‍ണം പുറത്തെടുക്കാനുള്ള ശ്രമം രാത്രി വൈകിയും നടത്തി വരികയാണ്.
മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്തുന്നത് പതിവാണെങ്കിലും വയറ്റിനുള്ളില്‍ കുടുങ്ങിയ തൊണ്ടിമുതലിനായി ഉദ്യോഗസ്ഥര്‍ നെട്ടോട്ടമോടേണ്ടി വന്ന സംഭവം കരിപ്പൂരില്‍ ഇതാദ്യമായാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  13 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  13 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  13 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  13 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  14 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  14 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  14 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  14 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  14 days ago