HOME
DETAILS

സാമൂഹിക മാധ്യമത്തില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ വാസ്തവ വിരുദ്ധമെന്ന്

  
backup
September 05 2017 | 19:09 PM

%e0%b4%b8%e0%b4%be%e0%b4%ae%e0%b5%82%e0%b4%b9%e0%b4%bf%e0%b4%95-%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d

 

മുക്കം: തങ്ങളെ അതിക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന പേരില്‍ സാമൂഹിക മാധ്യമത്തില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ വാസ്തവ വിരുദ്ധമാണെന്ന് മര്‍ദനത്തിനിരയായ ഷാനു ജാസിം, ഷഹദ് അബ്ദുറഹ്മാന്‍, ഷെറിന്‍ അഹമ്മദ്, മുഹമ്മദ് അല്‍താഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാത്രി കക്കാടംപൊയിലില്‍ നിന്നു തിരിച്ചുപോരാനൊരുങ്ങവെയാണ് ജീപ്പില്‍ രണ്ടു പൊലിസുകാര്‍ സ്ഥലത്തെത്തിയത്. ഇവര്‍ തങ്ങളെ മര്‍ദിക്കുകയായിരുന്നു.
തുടര്‍ന്ന് സംഭവത്തിനിടെ സ്ഥലത്തെത്തിയ 12ഓളം പേരും തങ്ങളെ മര്‍ദിച്ചപ്പോള്‍ പൊലിസ് കാഴ്ചക്കാരായി മാറി നിന്നുവെന്നും അക്രമത്തിനിരയായവര്‍ പറയുന്നു. മദ്യലഹരിലായിരുന്നു പൊലിസുകാരും സ്ഥലത്തെത്തിയ മറ്റുള്ളവരുമെന്നും അവര്‍ ആരോപിച്ചു. അക്രമികള്‍ പി.വി അന്‍വറിന്റെ പേര് ഉച്ചരിക്കുന്നത് കേട്ടതായും അവര്‍ പറഞ്ഞു. അക്രമം ആസൂത്രിതമാണെന്നും അക്രമത്തിനിരയായവര്‍ക്കു നീതി ലഭിക്കാന്‍ പോരാടുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത നൗഷാദ് കൊടിയത്തൂരും കൂട്ടിച്ചേര്‍ത്തു.
ശക്തമായ നടപടി വേണം: യൂത്ത് ലീഗ്, കോണ്‍ഗ്രസ്
മുക്കം: കക്കാടംപൊയിലില്‍ യുവാക്കള്‍ക്കു നേരെയുണ്ടായ അക്രമം അപലപനീയമാണെന്നും കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.ജി മുഹമ്മദ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. നിയമലംഘനവും കൈയേറ്റവും അനധികൃത നിര്‍മാണവും വഴി വിവാദ കേന്ദ്രമായി മാറിയ പാര്‍ക്കിന്റെ ലക്ഷ്യം ഗുണ്ടകളെ തീറ്റിപ്പോറ്റലാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നിരപരാധികളായ വിനോദ സഞ്ചാരികളെ ക്രൂരമായി മര്‍ദിച്ച് അവശരാക്കിയ പാര്‍ക്കിലെ ഗുണ്ടകള്‍ക്കെതിരേ നടപടിയെടുക്കുന്നതിനു പകരം ഇരകള്‍ക്കെതിരേ അക്രമം നടത്തിയ പൊലിസ് നടപടി ഗൗരവതരമാണ്. ഡ്യൂട്ടി സമയത്ത് മദ്യലഹരിയിലായിരുന്നു പൊലിസ് എന്നത് സേനയുടെ അന്തസ്സിനു മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. എം.എല്‍.എയുടെ നിയമലംഘനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന സര്‍ക്കാര്‍ നിലപാടിന്റെ തെളിവാണ് പൊലിസ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.
യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഏതു സാഹചര്യത്തിലായാലും യുവാക്കളെ മര്‍ദിച്ചത് ന്യായീകരിക്കാനാകില്ലന്ന് മുക്കം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.ടി അഷ്‌റഫ് പറഞ്ഞു.
പാര്‍ക്കുമായി ബന്ധപ്പെട്ട വിഷയത്തില്‍ പൊലിസ് അമിതാവേശം കാണിക്കുന്നതായും കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ പരാതിയില്ലാതിരുന്നിട്ടുകൂടി കേസെടുത്തത് ഇതിന് ഉദാഹരണമാണന്നും പാര്‍ക്കുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് തടയിടാനാണോ ഇത്തരം സംഭവങ്ങളെന്ന് അന്വേഷിക്കണമെന്നും എം.ടി അഷ്‌റഫ് കൂട്ടിച്ചേര്‍ത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കട്ടിങ് പ്ലയര്‍ കൊണ്ട് തലയ്ക്കടിച്ചുകൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു; വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  24 days ago
No Image

ശ്വാസം മുട്ടി ഡല്‍ഹി; പുകമഞ്ഞ് രൂക്ഷം , വായു ഗുണനിലവാരം 500ല്‍

National
  •  24 days ago
No Image

പുരുഷന്‍മാരെ ഇന്ന് നിങ്ങളുടെ ദിനമാണ്...! ഹാപ്പി മെന്‍സ് ഡേ

Kerala
  •  24 days ago
No Image

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് ആശ്വാസം; മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രിംകോടതി

Kerala
  •  24 days ago
No Image

ആലപ്പുഴയില്‍ 'ദൃശ്യം' മോഡല്‍ കൊലപാതകം; യുവതിയ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; കരൂര്‍ സ്വദേശി കസ്റ്റഡിയില്‍

Kerala
  •  24 days ago
No Image

2023ല്‍ ലണ്ടനില്‍ സവര്‍ക്കെതിരെ നടത്തിയ പരാമര്‍ശം; ചെറുമകന്റെ പരാതിയില്‍ രാഹുല്‍ ഗാന്ധിക്ക് സമന്‍സ്  

National
  •  24 days ago
No Image

മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

Kerala
  •  24 days ago
No Image

തെല്‍ അവീവിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ്; ഒരു മരണം, നിരവധി പേര്‍ക്ക് പരുക്ക്,  വീടുകളും കെട്ടിടങ്ങളും തകര്‍ന്നു, വാഹനങ്ങള്‍ക്കും കേടുപാട്

International
  •  24 days ago
No Image

കെ.എ.എസ് ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിക്ക് കത്തുനൽകി; ഐ.എ.എസ് കസേര വേണം

Kerala
  •  24 days ago
No Image

സംഘര്‍ഷം തടയുന്നതില്‍ പരാജയപ്പെട്ടു, പരിഹരിക്കാന്‍ ആത്മാര്‍ഥമായി ഇടപെടണം; കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ആര്‍.എസ്.എസും എ.ബി.വി.പിയും  

National
  •  24 days ago