കെ.വി.എം ആശുപത്രിയിലെ നഴ്സുമാര്‍ നടത്തുന്ന സമരം അനിശ്ചിതമായി നീളുന്നു
ചേര്‍ത്തല:കെ.വി. എം ആശുപത്രിയിലെ നഴ്സുമാര്‍ നടത്തുന്ന സമരം പരിഹാരമില്ലാതെ അനിശ്ചിതമായി നീളുന്നു.
തിരുവോണത്തിന് കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് സമരപന്തലലെത്തിയ നഴ്സുമാര്‍ കഞ്ഞിവച്ചാണ് ഓണത്തെ വരവേറ്റത്. നഗരത്തിലെ സ്വകാര്യാശുപത്രിയായ കെ.വി.എമ്മിലെ നഴ്സുമാര്‍ നടത്തുന്ന സമരമാണ് 16 ദിവസമായിട്ടും തീരുമാനമാകാതെ തുടരുന്നത്.
മാനേജ്മെന്റിന്റെ പിടിവാശിമൂലമാണ് തീരുമാനമാകാതെ നീണ്ടുപോകുന്നതെന്നാണ് സമരക്കരായ നഴ്സുമാരുടെ പരാതി.
തങ്ങള്‍ വിട്ടുവിഴ്ചയ്ക്ക് തയ്യാറായിട്ടും മാനേജ്മെന്റ് തയാറാകുന്നില്ലെന്ന് സമരക്കാര്‍ പറയുന്നു. ആശുപത്രിയുടെ മുന്നില്‍ ദേശിയപാതയോരത്ത് പന്തല്‍കെട്ടിയാണ് സമരം നടത്തുന്നത്. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുക, സര്‍ക്കാര്‍ അനുവദിച്ച മിനിമം വേതനം നടപ്പിലാക്കുക, ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്ന് നഴ്സുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."