കഞ്ചിക്കോട് ആനത്താവളമായി അടിക്കാടുകളും പൊന്തക്കാടുകളും
കഞ്ചിക്കോട്: കഞ്ചിക്കോട് മലമ്പുഴ മേഖലയില്‍ കാലങ്ങളായി ആനശല്യം തുടരുമ്പോഴും റെയില്‍പാതകള്‍ക്കു സമീപമുള്ള അടിക്കാടുകളും പൊന്തക്കാടുകളും വെട്ടാതെ പഞ്ചായത്ത് - വനംവകുപ്പധികൃതര്‍ ആനകള്‍ക്കു താവളമൊരുക്കുന്നതായി ആരോപണമുയരുന്നു.
വാളയാര്‍ റേഞ്ചിനു കീഴില്‍ വരുന്ന കൊട്ടേക്കാട്, ഇളമ്പരക്കാട്, ഊറാളിക്കാട്ട്, തേക്കിന്‍കാട് എന്നിവിടങ്ങളിലാണ് മാസങ്ങളായി ആനശല്യം തുടരുമ്പോഴും ഇവിടുത്തെ അടിക്കാടുകള്‍ വെട്ടിമാറ്റാത്തത് പരിസരവാസികള്‍ക്ക് ദുരിതം തീര്‍ക്കുന്നത് കഴിഞ്ഞ കുറെ നാളുകളായി മേഖലയില്‍ത്തന്നെ തമ്പടിച്ചിരിക്കുന്ന കൊമ്പന്മാര്‍ താവളമാക്കിയിരിക്കുന്നത് ഇവിടങ്ങളിലെ പൊന്തക്കാടുകളിലാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ പഞ്ചായത്തിലും വനംവകുപ്പിലും നിരവധി തവണ പരാതി നല്‍കിയിട്ടും നടപടികള്‍ എടുത്തിട്ടില്ലെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്.
ഇളമ്പരക്കാടും തേക്കിന്‍കാടും സ്വാഭാവിക വനങ്ങളാണെങ്കിലും ഊറോളിക്കാടിലെ 300 ഏക്കറിനു മുകളില്‍ സ്ഥലത്താണ് കോച്ചുഫാക്ടറിക്കായി ഏറ്റെടുത്തിട്ടുള്ളത്. എന്നാല്‍ കോച്ച് ഫാക്ടറി തറക്കല്ലിടല്‍ മാത്രമൊതുങ്ങിയതോടെ കാടുകയറിയ ഇവിടം ആനകളുടെ താവളമായിമാറിയിരിക്കുകയാണ്.
ഉപയോഗശൂന്യമായി കാടുകയറിക്കിടക്കുന്ന ഇവിടം വെട്ടി വൃത്തിയാക്കാന്‍ പോലും ഭരണകൂടം തയ്യാറായിട്ടില്ല.
ഫെന്‍സിങ് നടത്തിയ ഇടങ്ങളിലാകട്ടെ കൃത്യമായി അടിക്കാട് വെട്ടാത്തതും പ്രദേശവാസികള്‍ക്ക് വിനയാവുകയാണ്. ഫെന്‍സിങ്ങുകളോട് ചേര്‍ന്ന കാടുകള്‍ വെട്ടിത്തെളിച്ചില്ലെങ്കില്‍ വൈദ്യുതകമ്പികളിലേക്ക വൈദ്യുതി പ്രവഹിക്കില്ലെന്ന കാരണത്താല്‍ ഫെന്‍സിങ് കെട്ട് ഗുണകരമില്ലെന്നാണ് പറയപ്പെടുന്നത്.
മേഖലയില്‍ കാലങ്ങളായി ആനശല്യം രൂക്ഷമായതോടെ കഴിഞ്ഞ മാസം 30 മീറ്റര്‍ വീതിയില്‍ ഒരു കിലോമീറ്റര്‍ ദൂരത്തില്‍ പേരിനു മാത്രം അടിക്കാട് വെട്ടിയിരുന്നു. എന്നാല്‍ സമീപവാസികളുടെ കൂടി സഹായത്തോടെ മറ്റിടങ്ങളും വൃത്തിയാക്കണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
കോച്ച് ഫാക്ടറിക്കേറ്റെടുത്ത സ്ഥലത്തുനിന്നുമാണ് പുതുശ്ശേരി, മലമ്പുഴ, അകത്തേത്തറ, മരുതറോഡ് പഞ്ചായത്തുകളിലേക്ക് ആനയെത്തുന്നതെന്ന് പറയുന്നുണ്ടെങ്കിലും ഇവിടുത്തെ അടിക്കാടുകള്‍ വെട്ടിമാറ്റല്‍ അത്ര എളുപ്പമല്ലെന്നാണ് വനംവകുപ്പധികൃതരുടെ വാദം.
അടിക്കാടുകള്‍ വെട്ടുന്നതുമൂലം വനത്തിന്റെ സ്വാഭാവികത നശിക്കുമെന്നതിനാല്‍ ആനകള്‍ വരുന്നത് ദൂരെ നിന്ന് കാണുന്നതിനായി ജനവാസ മേഖലയില്‍ മാത്രം അതും അടിക്കാടുകള്‍ വെട്ടി തടിതപ്പുകായണ് ബന്ധപ്പെട്ടവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."