വൈദ്യുതിയില്ലാതെ എരുമത്തെരുവ് അടുവാന്‍കുന്ന് അങ്കണവാടി
മാനന്തവാടി: സമ്പൂര്‍ണ വൈദ്യുതീകരണ ജില്ലയായി പ്രഖ്യാപിച്ച വയനാട്ടില്‍ ഇരുപത് വര്‍ഷം മുമ്പ് നിര്‍മിച്ച അങ്കണവാടി കെട്ടിടത്തില്‍ വൈദ്യുതി കണക്ഷന് നല്കുന്നതില് അധികൃതര്‍ക്ക് മൗനം.
മാനന്തവാടി നഗരസഭയിലെ എരുമത്തെരുവ് അടുവാന്കുന്നിലെ അങ്കണവാടി കെട്ടിടത്തിലാണ് 20 വര്‍ഷം കഴിഞ്ഞിട്ടും വൈദ്യുതി ലഭിക്കാത്തത്. അങ്കണവാടിയിലെ കുട്ടികളില്‍ ഭൂരിഭാഗവും ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ്.
മാനന്തവാടി ടൗണിനോട് ചേര്‍ന്നാണ് സംയോജിത ശിശു വികസന വകുപ്പിന്റെയും നഗരസഭയുടെയും നിയന്ത്രണത്തിലുള്ള അങ്കണവാടി സ്ഥിതി ചെയ്യുന്നത്.
മാനന്തവാടി ടൗണ്‍ 25-ാം ഡിവിഷനില്‍പ്പെട്ട അങ്കണവാടിയോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് നിരവധി തവണ നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
അടുവാന് കുന്നിലെ അങ്കണവാടിക്ക് വൈദ്യുതി കണക്ഷന് ലഭ്യമാക്കനുള്ള നടപടി സ്വീകരിക്കണമെന്ന് ഡിവിഷന് കൗണ്‍സിലര്‍ അഡ്വ. അബ്ദുല്‍ റഷീദ് പടയന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."