HOME
DETAILS

ഓണത്തിന് ലാഭം കൊയ്ത് സര്‍ക്കാരിന്റെ ഓണച്ചന്തകള്‍

  
backup
September 06, 2017 | 9:53 PM

%e0%b4%93%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b2%e0%b4%be%e0%b4%ad%e0%b4%82-%e0%b4%95%e0%b5%8a%e0%b4%af%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d

തിരുവനന്തപുരം: ഓണത്തിനു വന്‍ലാഭം കൊയ്ത് സര്‍ക്കാരിന്റെ ഓണച്ചന്തകള്‍. സപ്ലൈകോ, കണ്‍സ്യൂമര്‍ ഫെഡ് എന്നിവയാണ് മുന്‍ വര്‍ഷങ്ങളിലേക്കാള്‍ കൂടുതല്‍ ലാഭം കൊയ്തത്.
കേരളത്തില്‍ ജൈവപച്ചക്കറിയുടെ ഉപയോഗവും കുറഞ്ഞവിലയ്ക്കു സാധനങ്ങള്‍ നല്‍കിയതും സര്‍ക്കാരിന്റെ വിപണിയിലെ ഇടപെടലുകളുമാണ് ഓണച്ചന്തകളില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍ വിറ്റുവരവ് ഉണ്ടായത്.
പത്തുദിവസം കൊണ്ട് ഓണക്കച്ചവടം നടത്തിയ സപ്ലൈകോ വിറ്റഴിച്ചത് നൂറു കോടിയോളം രൂപയുടെ സാധനങ്ങളാണ്. ഏറ്റവും കൂടുതല്‍ ഓണച്ചന്തകള്‍ തുറന്ന കണ്‍സ്യൂമര്‍ ഫെഡ് 192 കോടി വിറ്റുവരവുണ്ടാക്കിയപ്പോള്‍ പച്ചക്കറിവില പിടിച്ചുനിര്‍ത്താന്‍ ഹോര്‍ട്ടികോര്‍പ്പിനുമായി. സപ്ലൈകോയുടെ 187 ഓണച്ചന്തകളില്‍ മാത്രം 30 കോടി രൂപയാണ് വിറ്റുവരവ്. 1,289 സ്ഥിരവില്‍പന കേന്ദ്രങ്ങളില്‍ അവസാനത്തെ പത്തുദിവസം വിറ്റഴിച്ചത് 70 കോടിയുടെ സാധനങ്ങളാണ്. കഴിഞ്ഞതവണത്തേക്കാള്‍ 25 കോടി രൂപയുടെ വര്‍ധനവാണുണ്ടായത്.
ആന്ധ്രയില്‍ നിന്ന് അരി നേരിട്ടെത്തിച്ചതും ഓണച്ചന്തകളുടെ കൃത്യമായ നടത്തിപ്പിനായി കണ്‍ട്രോള്‍ റൂമുകള്‍ തുറന്നതുമാണ് സപ്ലൈകോയ്ക്ക് നേട്ടമായത്.
അഴിമതിയില്‍നിന്ന് കരകയറിയ കണ്‍സ്യൂമര്‍ ഫെഡിനും മികച്ച വരുമാനമുണ്ടാക്കാനായി. കഴിഞ്ഞതവണ 1,030 ഓണച്ചന്തകളുടെ സ്ഥാനത്ത് ഇക്കുറി 3,477 എണ്ണം തുറന്നപ്പോള്‍ വിറ്റുകിട്ടിയത് 192 കോടി രൂപയാണ്. ഇത് കഴിഞ്ഞവര്‍ഷത്തേക്കാള്‍ 104 കോടി രൂപ അധികംവരും. കാന്തല്ലൂരില്‍ നിന്നും വട്ടവടയില്‍ നിന്നും 485 മെട്രിക് ടണ്‍ പച്ചക്കറിയെടുത്ത ഹോര്‍ട്ടികോര്‍പ്പിനും ഇത്തവണ പിഴച്ചില്ല. 11.6 കോടിയാണ് വിറ്റുവരവ്.
ബലിപെരുന്നാളും ഓണവും ഒന്നിച്ചുവന്നതും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് തുണയായി. ഉത്സവ സീസണ്‍ മുന്‍കൂട്ടിക്കണ്ട് കണ്‍സ്യൂമര്‍ ഫെഡിനും സപ്ലൈകോയ്ക്കും നല്ല സാധനങ്ങള്‍ ഷോപ്പുകളിലെത്തിക്കാന്‍ കഴിഞ്ഞു.
മില്‍മയും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പാലിന്റെ ആഭ്യന്തര ഉല്‍പാദനം കൂടിയതിനാല്‍ മില്‍മ ഇത്തവണ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കുറച്ചു പാല്‍ മാത്രമേ ശേഖരിച്ചിരുന്നുള്ളൂ. അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കിയതിനെ തുടര്‍ന്ന് ഇതരസംസ്ഥാനങ്ങളില്‍ നിന്ന് പാല്‍ കൊണ്ടുവരുന്നത് കുറഞ്ഞതും മില്‍മയ്ക്ക് തുണയായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യൂറോപ്പിൽ കാട്ടുതീ പടരുന്നു; രണ്ടു ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു, സ്‌പെയ്‌നിൽ ദേശീയ അടിയന്തരാവസ്ഥ

International
  •  2 days ago
No Image

ആറു മാസത്തിനിടെ ജീവനൊടുക്കിയത് 86 പേർ: 10-25 പ്രായപരിധിയിലുള്ളവരിൽ ആത്മഹത്യ വർധിക്കുന്നതായി റിപ്പോർട്ട്

Kerala
  •  2 days ago
No Image

'ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റേണ്ട സമയം എത്തിയിരിക്കുന്നു'; ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെ വിദ്യാർഥികളെ അഭിനന്ദിച്ച് രാഹുൽ ​ഗാന്ധി

National
  •  2 days ago
No Image

സമരം അവസാനിപ്പിച്ച് സിജെപി; എല്ലാ ആവശ്യവും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

National
  •  2 days ago
No Image

രണ്ടര മാസം നീണ്ട സമരപോരാട്ടങ്ങള്‍ ; ധര്‍മേന്ദ്ര പ്രധാനെ താഴെയിറക്കിയ സി.ജെ.പി സമരത്തിന്റെ നാള്‍വഴികള്‍...

National
  •  2 days ago
No Image

ഒരു വിദ്യാര്‍ഥിയുടെ പോലും ഭാവി നിയമരാഷ്ട്രീയ പോരാട്ടങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ '; രാജി കാരണം വിശദീകരിച്ച് ധര്‍മേന്ദ്ര പ്രധാന്‍

National
  •  2 days ago
No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  2 days ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  2 days ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  2 days ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  2 days ago