പലായനത്തിനിടെ കുട്ടികള്‍ മുങ്ങിമരിച്ചു
ധാക്ക: മ്യാന്‍മറില്‍ നിന്ന് പലായനം ചെയ്യുന്നതിനിടെ ആറു കുട്ടികള്‍ മുങ്ങി മരിച്ചു. റോഹിംഗ്യന്‍ അതിര്‍ത്തിയില്‍ നിന്ന് ബോട്ട് മാര്‍ഗം അതിര്‍ത്തി കടക്കുന്നതിനിടെയാണ് ഇവര്‍ മരിച്ചതെന്ന് ബംഗ്ലാദശ് അതിര്‍ത്തി സരുക്ഷാ സേന അറിയിച്ചു. മ്യാന്‍മറിന്റെയും ബംഗ്ലാദേശിന്റെയും അതിര്‍ത്തി പ്രദേശത്തുള്ള പുഴയായ നാഇഫ് മുറിച്ചുകടക്കുന്നതിനിടെയാണ് ഇവര്‍ മരിച്ചത്.
വ്യത്യസ്ത പ്രദേശങ്ങളിലായി അഞ്ച് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയതെന്ന് ബംഗ്ലാദേശ് അതിര്‍ത്തി സുരക്ഷാ സേന ഓഫിസര്‍ അലോസിയു സാങ്ക്മ മാധ്യമങ്ങളോട് പറഞ്ഞു. പലായനത്തിനിടെ കഴിഞ്ഞാഴ്ച 12 പേരുടെ മൃതദേഹങ്ങള്‍ സേന കണ്ടെത്തിയിരുന്നു. അഭയാര്‍ഥികള്‍ ബംഗ്ലാദേശിലേക്ക് എത്താനായി സുരക്ഷിതമല്ലാത്ത ബോട്ടുകള്‍ ഉപയോഗിക്കുന്നതാണ് അപകടത്തിന് കാരണമാവുന്നത്.
അതിര്‍ത്തി കടന്നെത്തുന്നവരില്‍ ഭൂരിഭാഗമാളുകള്‍ക്കും ഭക്ഷണമടക്കമുള്ള അവശ്യ സൗകര്യങ്ങളില്ലെന്നും ഇതിനാല്‍ നിരവധി പേര്‍ അവശരാവുന്നതായും ബംഗ്ലാദേശ് അധികൃതര്‍ പറഞ്ഞു.
അതിനിടെ റോഹിംഗ്യക്കെതിരേയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിനിടെ സഹായവുമായി തുര്‍ക്കി എത്തി. റാഖിന്‍ പ്രദേശങ്ങളില്‍ 1,000 ടണ്‍ സഹായ പദ്ധതികളാണ് തുര്‍ക്കി പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."