വിഖായ പ്രവര്‍ത്തകരെ സമസ്ത നേതാക്കള്‍ അനുമോദിച്ചു
മിന : ഹജ്ജ് വേളയില്‍ സന്നദ്ധ പ്രവര്‍ത്തനത്തിലൂടെ ഹാജിമാര്‍ക്ക് തണലായി നിന്ന വിഖായ പ്രവര്‍ത്തകരെ അഭിനന്ദിക്കാനും സമാപന ക്യാംപില്‍ പങ്കെടുക്കാനും സമസ്ത നേതാക്കള്‍ എത്തി. സമാപന സമ്മേളനം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ടന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഒമാനൂര്‍ അബ്ദുറഹ്മാന് മുസ്ലിയാര് അധ്യക്ഷനായി. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊ. കെ. ആലിക്കുട്ടി മുസ്ലിയാര് ഉദ്ബോധന പ്രസംഗം നടത്തി.
സമസ്ത മുശാവറ അംഗം ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര് പ്രാര്‍ഥനക്ക് നേതൃത്വം നല്കി. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. എം.സി സുബൈര്‍ ഹുദവി പട്ടാമ്പി പ്രവര്‍ത്തനം വിശദീകരിച്ചു.
ബഷീര്‍ ഫൈസി ദേശമംഗലം, മുഹമ്മദ് കുട്ടി ഫൈസി ആനമങ്ങാട്, കെ.സി മുഹമ്മദ് ബാഖവി, ഡോ.ജാബിര്‍ ഹുദവി, ഹബീബ് അബ്ദുല്ല, മുസ്തഫ ബാഖവി ഊരകം, സലിം എടക്കര, കുഞ്ഞിമോന് കാക്കി എന്നിവര്‍ സംസാരിച്ചു. മുനീര്‍ ഫൈസി മക്ക, അബൂബക്കര്‍ ദാരിമി ആലമ്പാടി, മൊയ്തീന് കുട്ടി അരിമ്പ്ര, ദില്‍ഷാദ് കാടാമ്പുഴ, അബ്ബാസ് തറയിട്ടാല്‍, അബ്ദുറഹ്മാന് അയക്കോടന്‍, അബ്ദുല്ല തോട്ടക്കാട്, മന്‍സൂര്‍ എടക്കര തുടങ്ങിയവര്‍ നേതൃത്വം നല്കി. അലി മൗലവി നാട്ടുകല്‍ സ്വാഗതവും സവാദ് പേരാമ്പ്ര നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."