HOME
DETAILS

ഇന്ത്യയില്‍ അഭിപ്രായം പറയുന്നവരുടെ വായ മൂടിക്കെട്ടുന്നു: കുഞ്ഞാലിക്കുട്ടി

  
backup
September 08 2017 | 05:09 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%ad%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%be%e0%b4%af%e0%b4%82-%e0%b4%aa%e0%b4%b1

 

കോഴിക്കോട്: പുതിയ ഇന്ത്യയില്‍ അഭിപ്രായം പറയുന്നവരുടെ വായ മൂടിക്കെട്ടുകയാണെന്നും ഇതിനു ഭരണകൂടത്തിന്റെ തലോടല്‍ ലഭിക്കുന്നുണ്ടെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി.
ദുബൈ കെ.എം.സി.സി കോഴിക്കോട്ട് സംഘടിപ്പിച്ച 'പുതിയ ഇന്ത്യയുടെ പഴയ വര്‍ത്തമാനം' സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിപ്രായം പറയുന്നവരെ അക്രമിക്കുന്നവര്‍ക്ക് ഭരണകൂടം പിന്തുണ നല്‍കുകയാണ്. ഇത് ഇന്ത്യയുടെ പാരമ്പര്യത്തിന് എതിരാണെന്നും അക്രമത്തിനിരയായവര്‍ക്കൊപ്പമാണ് ഭരണകൂടം നിലകൊള്ളേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ അധ്യക്ഷനായി. പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമാല്‍ വരദൂരിന് എം.പി ഉപഹാരം സമ്മാനിച്ചു. സി.വി.എം വാണിമേല്‍ വിഷയാവതരണം നടത്തി.
പി.വി അബ്ദുല്‍ വഹാബ് എം.പി, എം.കെ രാഘവന്‍ എം.പി, ഡോ. എം.ജി.എസ് നാരായണന്‍, ഡോ. സെബാസ്റ്റ്യന്‍പോള്‍, അഡ്വ. എസ്. ശ്രീധരന്‍പിള്ള, കെ.പി രാമനുണ്ണി, എന്‍.സി അബൂബക്കര്‍, ഒ.കെ ഇബ്രാഹീം, സി.കെ സുബൈര്‍, പി.വി മുഹമ്മദ് അരീക്കോട് സംസാരിച്ചു.
ജനറല്‍ സെക്രട്ടറി ഇബ്രാഹീം മുറിച്ചാണ്ടി സ്വാഗതവും ട്രഷറര്‍ എന്‍.സി ഇസ്മാഈല്‍ നന്ദിയും പറഞ്ഞു.
കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയുടെ വിയോഗത്തില്‍ അനുശോചിച്ച് മൗനപ്രാര്‍ഥന നടത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ഒന്നര കിലോ ഗ്രാം കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ

Kerala
  •  21 days ago
No Image

നവംബർ 24 ന് ദുബൈ മെട്രോ സേവനങ്ങൾ പുലർച്ചെ 3 മണി മുതൽ ആരംഭിക്കും; RTA

uae
  •  21 days ago
No Image

ഗുരുതര നിയമ ലംഘനങ്ങൾ; റിയാദിൽ ഒമ്പത് സ്ഥാപനങ്ങൾ അടച്ചുപൂട്ടി 

Saudi-arabia
  •  21 days ago
No Image

തകർത്തടിച്ച് ക്യാപ്റ്റന്‍ സഞ്ജു; കിടിലൻ ജയവുമായി കേരളം

Cricket
  •  21 days ago
No Image

കോട്ടയത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ

Kerala
  •  22 days ago
No Image

കോഴിക്കോട് മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  22 days ago
No Image

യുഎഇ ദേശീയദിനം പ്രമാണിച്ച് സൗജന്യ ഇന്റര്‍നെറ്റ് ഡാറ്റ; തട്ടിപ്പില്‍ വീഴരുതെന്ന് അധികൃതര്‍

uae
  •  22 days ago
No Image

മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല; പ്രശ്‌നങ്ങള്‍ മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

Kerala
  •  22 days ago
No Image

യുഎഇയിലേക്കുള്ള ചെക്ക് ഇന്‍ ബാഗേജുകളില്‍ നിയന്ത്രണം; മുളക് അച്ചാറും, കൊപ്രയും, നെയ്യും പാടില്ല 

uae
  •  22 days ago
No Image

പാലക്കാട്ടെ വിജയാഘോഷത്തിനിടെ പി സി വിഷ്ണുനാഥ് കുഴഞ്ഞു വീണു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

latest
  •  22 days ago