HOME
DETAILS
MAL
അംശകച്ചേരി സംഘര്‍ഷം; ഏഴു പേര്‍ക്കെതിരേ കേസ്
backup
August 11 2016 | 21:08 PM
എടപ്പാള്‍: ബുധനാഴ്ച വൈകിട്ട് എടപ്പാള്‍ അംശകച്ചേരിയിലുണ്ടണ്ടായ സംഘര്‍ഷത്തില്‍ പൊന്നാനി പൊലിസ് ഏഴു പേര്‍ക്കെതിരേ കേസെടുത്തു. പ്രതികളെ പിടികൂടാനുള്ള ശ്രമമാരംഭിച്ചതായും കേസിലെ പ്രതികള്‍ ഒളിവിലാണെന്നും പൊലിസ് അറിയിച്ചു. ബുധനാഴ്ച വൈകിട്ട് നാലിന് അംശകച്ചേരിയിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ഥികളെ പുറത്തുനിന്നെത്തിയ സംഘം മര്‍ദിക്കുകയായിരുന്നു.
അക്രമത്തില്‍ നാല് വിദ്യാര്‍ഥികള്‍ക്ക് പരുക്കേല്‍ക്കുകയും സമീപത്തെ കടകളുടെ ചില്ലുകള്‍ തകരുകയും ചെയ്തിരുന്നു. വിദ്യാര്‍ഥികളെ മര്‍ദിക്കുന്നതു തടയാന്‍ചെന്ന നാട്ടുകാരെയും സംഘം മര്‍ദിച്ചു.
തുടര്‍ന്നു നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്ന് അക്രമികളെ തുരത്തിയോടിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."