ഭാഗവത സപ്താഹ യജ്ഞവും അഷ്ടമി രോഹിണി ഉത്സവവും
ഈരാറ്റുപേട്ട: തലപ്പലംശ്രീകൃഷ്ണപുരം ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞവും അഷ്ടമി രോഹിണി ഉത്സവവും ശനിയാഴ്ച ആരംഭിക്കും. ശനിയാഴ്ച വൈകിട്ട് 6.45ന് യജ്ഞാരംഭസഭയുടെ ഉദ്ഘാടനം എന്‍.എസ്.എസ്. മീനച്ചില്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സി.പി. ചന്ദ്രന്‍ നായര്‍ നിര്‍വ്വഹിക്കും. ദേവസ്വം പ്രസിഡന്റ് എം.എന്‍. പ്രഭാകരന്‍ നായര്‍ അധ്യക്ഷത വഹിക്കും. രാഹുല്‍ ഈശ്വര്‍ യജ്ഞദീപ പ്രകാശനം നടത്തും.
ചൊവ്വാഴ്ച 10.30ന് ശ്രീകൃഷ്ണാവതാരം, 11ന് ഉണ്ണിയൂട്ട്, മൂന്നിന് തലപ്പലം ഇഞ്ചോലിക്കാവ് ദേവീക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്ന ശോഭായാത്ര് അഞ്ചിന് ശ്രീകൃഷ്ണപുരം ക്ഷേത്രത്തില്‍ എത്തും. രാത്രി 12ന് അവതാരപൂജ. ബുധനാഴ്ച വൈകിട്ട് അഞ്ചിന് വിദ്യാഗോപാല മന്ത്രാര്‍ച്ചന. വ്യാഴാഴ്ച അഞ്ചിന് സര്‍വ്വൈശ്വര പൂജ, 15ന് 9.30ന് കുചേലാഗമനം. 16ന് 11ന് അവഭൃഥസ്‌നാന ഘോഷയാത്ര, ഒന്നിന് പ്രസാദമൂട്ട്.
യജ്ഞാചാര്യന്‍ പാവുമ്പ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ നടക്കുന്ന യജ്ഞത്തില്‍ മുള്ളിക്കുളങ്ങര ചന്ദ്രമോഹനന്‍, മഹാദേവിക്കാട് രാമചന്ദ്രന്‍, കരിമുളയ്ക്കല്‍ അജയ്കുമാര്‍, വെണ്‍മണി ദിനേശന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."