ഗവ.സ്‌കൂളിലേക്ക് വെള്ളമെത്തിക്കുന്നതിന് തടസമായി രാസമലിനീകരണ കമ്പനികള്‍
ആനക്കര: എല്ലാം പൂര്‍ത്തിയായിട്ടും പറക്കുളം ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ (ഗേള്‍സ്) കുടിവെളളമെത്തിക്കുന്ന പദ്ധതിക്ക് തടസം പറക്കുളം കുന്നിലെ വിവിധ രാസമലിനീകരണ കമ്പനികള്‍. ഇവരുടെ പരാതിയാണ് സ്‌കൂളിലേക്ക് വെളളമെത്തിക്കുന്ന പദ്ധതിക്ക് തടസമായിട്ടുളളത്. വ്യവസായ പാര്‍ക്കിന് അനുവദിച്ച സ്ഥലത്താണ് മോട്ടോര്‍ ഷെഡ്ഡ് അടക്കം നിര്‍മിച്ചുവെന്നാണ് പറയുന്നത്. എന്നാല്‍ ഷെഡ്ഡ് നില്‍ക്കുന്നത് ഇതിന് സമീപത്തുകൂടി കടന്നു പോകുന്ന റോഡരികിലുമാണ്.
സ്‌കൂളിലേക്ക് ആവശ്യമായി വെളളമെത്തിക്കാന്‍ പറക്കുളം കുടിവെളള പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച കുഴല്‍ കിണറില്‍ നിന്ന് പൈപ്പ് ലൈന്‍ വലിക്കല്‍ അടക്കം പൂര്‍ത്തിയായിട്ടും പദ്ധതി നടപ്പിലായില്ല. ഇപ്പോഴും സ്‌കൂളിലേക്ക് വെളളം വിലക്കെടുത്ത് വാങ്ങുകയാണ്. ഇതിന് പുറമെ ഭൂജല വകുപ്പില്‍ പട്ടിക ജാതി വകുപ്പ് പണം കെട്ടി മൂന്ന് വര്‍ഷം കഴിഞ്ഞാണ് സ്‌കൂള്‍ തുറക്കുന്നതിന് ഏതാനും ദിവസം മുമ്പ് 1. 61 ലക്ഷം രൂപ ചിലവില്‍ ഗ്രൗണ്ടില്‍ കുഴല്‍ കിണര്‍ നിര്‍മിച്ചുവെങ്കിലും പണി ഇപ്പോള്‍ പാതി വഴിയില്‍ നിര്‍ത്തിരിക്കുകയാണ്. ഇനി പൂര്‍ത്തിയകരണത്തിന് പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കിയിട്ടുണ്ട്. ഇനി പദ്ധതി പൂര്‍ത്തികരണത്തിന് ആവശ്യമായ തുക പട്ടിക ജാതി വകുപ്പ് അടച്ചാല്‍ മാത്രമെ ഈ പദ്ധതി ലക്ഷ്യം കാണുകയുളളു.
13 കൊല്ലമായി സ്‌കൂളിലേക്ക് ആവശ്യമായ കുടിവെളളം വിലകൊടുത്ത് വാങ്ങുകയാണ്. ഒരു ദിവസം ഇരുപതിനായിരം ലിറ്റര്‍ വെളളമാണ് സ്‌കൂളിലേക്ക് ആവശ്യമായിവരുന്നത്. സ്‌കൂളില്‍ മതിലില്‍ നിന്ന് ഇരുനൂറ് മീറ്റര്‍ ദുരത്ത് പുതുതായി നിര്‍മിച്ച പറക്കുളം കുടിവെളള പദ്ധതിയുടെ ടാങ്ക് നിര്‍മാണത്തിനായി കുഴിച്ച കുഴല്‍കിണറില്‍ നിന്ന് വെളളമെടുക്കാനുളള പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് അനുമതി നല്‍കിയത്. എന്നാല്‍ പദ്ധതി പ്രദേശത്ത് നിര്‍മിച്ച മോട്ടോര്‍ ഷെഡ്ഡ് അടക്കം നില്‍ക്കുന്നത് വ്യവസായ പാര്‍ക്കിന് നല്‍കിയ സ്ഥലത്താണന്നും അതിനാല്‍ ഇവിടെ നിന്ന് വെളളമെടുക്കുന്നത് തടയണമെന്ന് കാണിച്ച് വ്യവസായ മേഖലയിലെ കമ്പനികള്‍ നല്‍കിയ പരാതിയാണ് പദ്ധതി നടപ്പിലാക്കുന്നതിന് തടയമായിട്ടുളളത്.
വ്യാവസായ പാര്‍ക്കിലെ രാസ മലിനീകരണം നടത്തുന്ന വിവിധ കമ്പനികള്‍ക്കെതിരേ സ്‌കൂള്‍ അധികൃതര്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് മലിനീകരണം നടത്തുന്ന കമ്പനികള്‍ അടച്ചുപൂട്ടാന്‍ മനുഷ്യവകാശ കമ്മീഷന്‍ ഉത്തരവിറക്കിയിരുന്നു. ഈ വിരോധമാണ് സ്‌കൂളിന് വെളള മെടുക്കുന്നതിന് തടസമായി കമ്പനികള്‍ രംഗത്ത് വരാന്‍ കാരണമായത്. ഈ കുഴല്‍ കിണറില്‍ നിന്ന് വെളളം പൈപ്പ് ലൈന്‍ വഴി സ്‌കൂളിലെത്തിക്കുകയും സ്‌കൂളിലെ അധ്യാപകര്‍ക്ക് താമസിക്കാനായി നിര്‍മിച്ച ക്വാര്‍ട്ടേഴ്‌സുകളിലേക്ക് കൂടി വെളളം ലഭിക്കുന്നതരത്തിലുളള പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്. ഉയര്‍ന്ന കുന്നില്‍ പുതുതായി നിര്‍മിച്ച കുഴല്‍ കിണറില്‍ 80 അടിക്ക് വെളളം കണ്ടിരുന്നു നല്ലം വെളളം ലഭ്യമാകുന്നതരത്തിലാണ് കിണര്‍ നിര്‍മിച്ചത്. ഇതിന് പുറമെയാണ് സ്‌കൂള്‍ ഗ്രൗണ്ടിലും കുഴല്‍ കിണര്‍ നിര്‍മിച്ചത്.
ഒരു മാസം ഹോസ്റ്റിലേക്കും സ്‌കൂളിലേക്കുമറ്റുമായി 4,22,000 ലിറ്റര്‍ വെളളമാണ് വാങ്ങുന്ന്. ഇതിനായി പ്രതിമാസം അരലക്ഷത്തിന് മുകളില്‍ ചിലവ് വരുന്നു. പുതുതായി കുഴിച്ച കിണറിന് പുറമെ സ്‌കൂളില്‍ മൂന്ന് കുഴല്‍ കിണറും ഒരു ഓപ്പണ്‍ കിണറും ഉണ്ടെങ്കിലും ആവശ്യത്തിനുളള വെളളം ലഭ്യമാകാത്താണ് പുറത്ത് നിന്ന് വെളളം വാങ്ങാന്‍ കാരണമായത്. പട്ടികജാതി, പട്ടിക വര്‍ഗത്തില്‍പ്പെട്ട 300 ഓളം 271 പാവപ്പെട്ട പെണ്‍കുട്ടികളും ഇരുപതിലേറെ അധ്യാപകര്‍ക്ക് പുറമെ മറ്റ് സ്റ്റാഫുകള്‍ വേറെയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."