HOME
DETAILS

പ്ലാച്ചിമട സമരം പുനരാരംഭിക്കുന്നു: ഇന്ന് സമരനേതാക്കളുടെ യോഗം

  
Web Desk
September 09 2017 | 19:09 PM

%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%ae%e0%b4%9f-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0%e0%b4%be%e0%b4%b0%e0%b4%82%e0%b4%ad


പാലക്കാട് : മുഖ്യമന്ത്രിയും പ്ലാച്ചിമട സമരസമിതിയും തമ്മില്‍ ചര്‍ച്ച ചെയ്‌തെടുത്ത തീരുമാനങ്ങളൊന്നും തന്നെ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കാത്തതില്‍ പ്രതിഷേധിച്ച് പ്ലാച്ചിമട സമരസമിതി സമരം പുനരാരംഭിക്കുന്നു. ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സമരസമിതി നേതാക്കളുടെ യോഗം ഇന്ന് ഉച്ചക്ക് ശേഷം മൂന്നുമണിക്ക് പാലക്കാട് പി.ഡബ്ലിയു.ഡി റസ്റ്റ് ഹൗസില്‍ നടക്കും.
മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് സംസ്ഥാന മുഖ്യമന്ത്രിയുമായി പ്ലാച്ചിമട സമരപ്രവര്‍ത്തകര്‍ നടത്തിയ ചര്‍ച്ചയില്‍ സമരസമിതി ഉന്നയിച്ച മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ചു നടപ്പാക്കുമെന്ന് ഗവണ്മെന്റ് നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് കളക്റ്ററേറ്റിന് മുന്‍പില്‍ നടന്നുവരുന്ന അനിശ്ചിത കാല സത്യാഗ്രഹ സമരം തല്ക്കാലം നിര്‍ത്തി വെച്ചിരുന്നു. പ്ലാച്ചിമട നഷ്ടപരിഹാര ട്രിബുണല്‍ രൂപീകരിക്കുന്നതിനായി ജലവിഭവ വകുപ്പ് നിയമസഭയില്‍ ബില്ല് കൊണ്ടുവരുന്നതടക്കമുള്ള നടപടികള്‍ തുടങ്ങിയെങ്കിലും ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല.
സര്‍ക്കാര്‍ നടപടികള്‍ മൂന്നുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ വീണ്ടും ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകുവാനും പ്ലാച്ചിമട കൊക്കക്കോള വിരുദ്ധ സമരസമിതിയും, പ്ലാച്ചിമട കൊക്കക്കോള വിരുദ്ധ സമരഐക്യദാര്‍ഢ്യ സമിതിയും സമരപന്തലില്‍ നടന്ന സംയുക്ത യോഗത്തില്‍ തീരുമാനിച്ചിരുന്നു.
പ്ലാച്ചിമടയില്‍ നിലവില്‍ പന്തല്‍ സമരം തുടരുന്നുണ്ടെങ്കിലും, ഈ സാഹചര്യത്തില്‍ അതിനോടൊപ്പം സാധ്യമായ മറ്റു സമര രൂപങ്ങളെക്കുറിച്ചും, മാര്‍ഗ്ഗങ്ങളെക്കുറിച്ചും ആലോചിക്കുന്നതിനാണ് ഇന്നത്തെ പ്രത്യേക യോഗമെന്ന് അറുമുഖന്‍ പത്തിച്ചിറ വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വളർത്തു നായയുമായി ഡോക്ടർ ജനറൽ ആശുപത്രിയിൽ; നടപടിയെടുക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി

Kerala
  •  a few seconds ago
No Image

ഇന്ത്യന്‍ രൂപയുടെ മൂല്യം വര്‍ധിക്കുന്നു; യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആനുകൂല്യമോ?

uae
  •  an hour ago
No Image

ചികിത്സയില്‍ കഴിയുന്ന പാലക്കാട് സ്വദേശിക്ക് നിപ തന്നെ; പൂണെ വൈറോളജി ലാബിലെ പരിശോധന ഫലം പോസിറ്റിവ്

Kerala
  •  an hour ago
No Image

ഇന്ത്യൻ അതിർത്തി കാക്കാൻ 'പറക്കും ടാങ്കുകൾ' എത്തുന്നു; അമേരിക്കൻ നിർമിത അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഈ മാസം എത്തും

National
  •  an hour ago
No Image

പിതാവിന്റെ ക്രൂരമര്‍ദ്ധനം; പത്തുവയസുകാരന്റെ പരാതിയില്‍ നടപടിയെടുത്ത് ദുബൈ പൊലിസ്

uae
  •  an hour ago
No Image

തിരച്ചില്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല,  ഹിറ്റാച്ചി എത്തിക്കാന്‍ സമയമെടുത്തതാണ്; തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ നടത്തുകയാണെന്നും മന്ത്രി വാസവന്‍

Kerala
  •  2 hours ago
No Image

'ഫ്‌ലാറ്റുകളില്‍ താമസിക്കുന്നത് 35 പേര്‍'; ദുബൈയില്‍ അനധികൃത മുറി പങ്കിടലിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ ബുദ്ധിമുട്ടിലെന്ന് റിപ്പോര്‍ട്ട്

uae
  •  2 hours ago
No Image

ഗസ്സയില്‍ ഇന്നലെ പ്രയോഗിച്ചതില്‍ യു.എസിന്റെ ഭീമന്‍ ബോംബും; കൊല്ലപ്പെട്ടത് ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും ഉള്‍പെടെ 33 പേര്‍

International
  •  3 hours ago
No Image

രാത്രികാല കാഴ്ചകളുടെ മനോഹാരിതയിലും സുരക്ഷയിലും മുന്നിലെത്തി ദുബൈയും അബൂദബിയും 

uae
  •  3 hours ago
No Image

മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം

Kerala
  •  4 hours ago