HOME
DETAILS
MAL
ആധാറുമായി ബന്ധിപ്പിക്കാത്ത സിംകാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാക്കുമെന്ന് റിപ്പോര്‍ട്ട്
backup
September 10 2017 | 06:09 AM
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത എല്ലാ സിം കാര്‍ഡുകളും പ്രവര്‍ത്തനരഹിതമാക്കുമെന്ന് റിപ്പോര്‍ട്ട്. 2018 ഫെബ്രുവരി മാസത്തിനു മുന്‍പ് ആധാറുമായി ബന്ധിപ്പിക്കാത്ത സിം കാര്‍ഡുകള്‍ നിര്‍ജീവമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതായാണ് സൂചനകള്‍.
ക്രിമിനലുകള്‍, തട്ടിപ്പുകാര്‍, ഭീകരര്‍ എന്നിവരെ ടെലികോം സേവനദാതാക്കളുടെ കൈവശമുള്ള ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇത് നടപ്പാക്കിലാക്കുന്നതെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. ഈ വര്‍ഷം ഫെബ്രുവരിയിലാണ് മൊബൈല്‍ നമ്പറുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ടത്. ഒരു വര്‍ഷത്തിനകം ബന്ധിപ്പിക്കാനായിരുന്നു നിര്‍ദ്ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."