മുരുകന്റെ മരണം: ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്താല്‍ സമരമെന്ന് പി.ജി അസോസിയേഷന്
തിരുവനന്തപുരം: തമിഴ്നാട് സ്വദേശി മുരുകന് മതിയായ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്താല്‍ സമരമെന്ന് പി.ജി അസോസിയേഷന്. സംഭവത്തില്‍ ആശുപത്രിക്ക് വീഴ്ച പറ്റിയെന്ന് ആരോഗ്യവകുപ്പിന്റെ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം മെഡിക്കല്‍ കോളജിലെ രണ്ടു ഡോക്ടര്‍മാരെ പൊലിസ് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഇതിന്‍പ്രകാരം വൈകാതെ ഇവരെ അറസ്റ്റ് ചെയ്തേക്കാമെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇതിനെതിരേയാണ് പി.ജി. അസോസിയേഷന്റെ പ്രസ്താവന.
സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ റെസിഡന്റിനെയും പി.ജി ഡോക്ടറേയുമാണ് പൊലിസുകാര്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തത്. കുറ്റം പി.ജി ഡോക്ടര്‍മാരുടെ തലയില്‍ കെട്ടിവച്ച് ഉത്തരവാദിത്തപ്പെട്ടവര്‍ ഒഴിഞ്ഞാല്‍ ശക്തായി പ്രതികരിക്കുമെന്ന് പി.ജി ഡോക്ടേഴ്സ് അസോസിയേഷന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."