കര്‍ഷകത്തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്
മലപ്പുറം: കര്‍ഷകത്തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഉടന്‍ വിതരണം ചെയ്യുക, ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ കലക്ടറേറ്റുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്താന്‍ കേരള കര്‍ഷകത്തൊഴിലാളി ഫെഡറേഷന്‍ (എസ്.ടി.യു) സംസ്ഥാന പ്രവര്‍ത്തക സമിതി തീരുമാനിച്ചു.
ഇതേ ആവശ്യമുന്നയിച്ച് നവംബറില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും. എസ്.ടി.യു ദേശീയ കമ്മിറ്റി നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ചിലും സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചിലും പങ്കെടുക്കാനും യോഗം തീരുമാനിച്ചു. എസ്.ടി.യു സംസ്ഥാന ട്രഷറര്‍ കെ.പി മുഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ടി.പി.എം തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.കെ ഹംസ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പാറക്ക മമ്മുട്ടി, വി.കെ കുഞ്ഞായന്‍കുട്ടി മാസ്റ്റര്‍, എം. കുഞ്ഞഹമ്മദ് കല്ലൂരാവി, സി. മുഹമ്മദ് ഇസ്മായില്‍, പി. മുഹമ്മദ് മാസ്റ്റര്‍, പി.സി മുഹമ്മദ്, കെ.പി.കുഞ്ഞി മുഹമ്മദ്, പി.എം അഷ്‌റഫ്, കെ. ബഷീര്‍ മൗലവി, ഇ. എ റഹ്മാന്‍, സി.ടി അബ്ദുല്‍ കരീം, വി.ടി അബ്ദുല്‍റഹ്മാന്‍, പി. നൗഷാദ്, കെ.കെ മൂസക്കോയ, ടി. മുഹമ്മദ് കുഞ്ഞി, അബു ഗൂഡലായി, സി. അലവിക്കുട്ടി, പി.എസ് അബ്ദുറഹ്മാന്‍, ടി.എം ഇബ്രാഹിം ഹാജി, കെ. അബ്ദുറഹ്മാന്‍, ടി. മുഹമ്മദലി, പി.എ ബഷീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."