മെഡിക്കല്‍ കോഴ: അന്വേഷണം അവസാനിപ്പിക്കുന്നു
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോഴ അന്വേഷണം വിജിലന്‍സ് അവസാനിപ്പിക്കുന്നു. പണം കൈമാറിയതിന്റെ രേഖകള്‍ ഒന്നും തന്നെ കണ്ടെത്താനായില്ലെന്ന് വിജിലന്‍സ് അന്വേഷണ സംഘം പറഞ്ഞു.
മെഡിക്കല്‍ കോളജ് ആരംഭിക്കാന്‍ കോളജ് ഉടമകളില്‍ നിന്ന് ബി.ജെ.പി നേതാക്കള്‍ കോഴ വാങ്ങിയെന്നായിരുന്നു കേസ്. 5.6 കോടിയുടെ അഴിമതി നടന്നെന്നാണ് പാര്‍ട്ടി കണ്ടെത്തിയിരുന്നത്. ബി.ജെ.പി സംസ്ഥാന സമിതി നിയോഗിച്ച അന്വേഷണ കമ്മിഷനാണ് ഈ കണ്ടെത്തല്‍ നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കേസില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്.
തുടര്‍ന്ന് വിജിലിന്‍സ് സംഘം മൊഴി ശേഖരിച്ചെങ്കിലും ആരും തെളിവ് നല്കാന് തയാറായില്ല. മാത്രവുമല്ല മെഡിക്കല്‍ കോളജ് ഉടമയുടെ മലക്കം മറിച്ചിലും മൊഴി മാറ്റിപ്പറഞ്ഞതും കേസിന് തിരിച്ചടിയായി. തുടര്‍ന്നാണ് അന്വേഷണം അവസാനിപ്പിക്കാന്‍ വിജിലന്‍സ് സംഘം തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."