ഗതാഗതക്കുരുക്കില്‍ താമരശേരി ചുരം
താമരശേരി: ഒണം-പെരുന്നാള്‍ ആഘോഷങ്ങളോടനുബന്ധിച്ച് ഉല്ലാസയാത്ര നടത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതോടെ താമരശേരി ചുരത്തില്‍ ഗാതഗക്കുരുക്ക് മുറുകുന്നു. പുറമെ ചുരത്തിലെ ആറ്, ഏഴ്, എട്ട് വളവുകളിലെ റോഡ് തകര്‍ന്നതും ഗതാഗത തടസം രൂക്ഷമാക്കി.
ആഘോഷ ദിനങ്ങളോടനുബന്ധിച്ച് തുടങ്ങിയ ഗതാഗത സ്തംഭനം ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്. വയനാട്, മൈസൂരു, ഊട്ടി, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലേക്കു പോകുന്ന പ്രധാനപാതയാണ് വയനാട് ചുരം റോഡ്.
ചെറുവാഹനങ്ങള്‍ മറ്റു വാഹനങ്ങളെ മറികടക്കുമ്പോള്‍ സംഭവിക്കുന്ന ഗതാഗതസ്തംഭനവും ഇടക്കിടെ ഉണ്ടാകുന്ന മണ്ണിടിച്ചിലും മരം വീഴലും സ്തംഭനത്തിന് ആക്കംകൂട്ടുന്നു. രോഗികളുമായി പോകുന്ന ആംബുലന്‍സും കുടുങ്ങിക്കിടക്കുന്നത് പതിവാണ്.
ചുരത്തിലെ രണ്ട്, നാല്, ഒന്‍പത് വളവുകളിലെ പോലെ ഇന്റര്‍ലോക്ക് മറ്റു വളവുകളിലും പുതിച്ചാല്‍ റോഡ് തകര്‍ച്ചയ്ക്ക് പരിഹാരം കാണാന്‍ കഴിയുമെന്നാണ് ചുരം സംരക്ഷണ സമിതിയുടെ വാദം. ചുരം നവീകരണ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാകാത്തതും ചുരത്തിലൂടെയുള്ള യാത്ര ദുഷ്‌കരമാക്കുന്നു. ട്രാഫിക് പൊലിസിനും പുറമെ ചുരം സംരക്ഷണ സമിതിയുടെ നൂറോളം പ്രവര്‍ത്തകരും ചുരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ രാപ്പകല്‍ കഠിന പ്രയത്‌നത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."