സൈബര്‍ സെക്യൂരിറ്റി സ്മാര്‍ട് ഫോണ്‍ ടെക്‌നോളജി ശില്‍പശാല
കോഴിക്കോട്: പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന്റെ കോഴിക്കോട് മാങ്കാവിലുള്ള നോളജ് സെന്ററില്‍ എന്‍ജിനിയറിങ് പൂര്‍ത്തിയായവര്‍ക്കായി സൈബര്‍ സെക്യൂരിറ്റി & സ്മാര്‍ട് ഫോണ്‍ ടെക്‌നോളജി എന്നിവയില്‍ ശില്‍പശാല സംഘടിപ്പിച്ചു.
സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ അവയെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ശേഷിയുള്ള സാങ്കേതിക വിദഗ്ദരെ രൂപപ്പെടുത്താന്‍ ഉദ്ദേശിച്ചാണ് കെല്‍ട്രോണ്‍ പരിപാടി സംഘടിപ്പിച്ചത്. സെന്റര്‍ ഹെഡ് അബ്ദുള്‍ കരീം ഉദ്ഘാടനം ചെയ്തു.
സ്മാര്‍ട് ഫോണ്‍ ടെക്‌നോളജിയായ ഐ.ഒ.എസ് സീനിയര്‍ ഡെവലപ്പേര്‍സ്,സൈബര്‍ സെക്യൂരിറ്റി എക്‌സ്‌പ്പേര്‍ട്‌സ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. കോഴ്‌സിലേക്ക് താല്‍പര്യമുള്ളവര്‍ കെല്‍ട്രോണ്‍ നോളജ് സെന്റര്‍, 2ാം നില, പോസറ്റ് ഓഫിസ് ബില്‍ഡിങ്ങ്, മാങ്കാവ് പി.ഒ, കോഴിക്കോട്. ഫോ:9745517895, 9745517898 എന്ന വിലാസത്തില്‍ ബന്ധപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."