കുറുവ പഞ്ചായത്ത് പൊതുമരാമത്ത് ടെന്‍ഡറില്‍ ക്രമക്കേടെന്ന് എല്‍.ഡി.എഫ്
പാങ്ങ്: കുറുവ പഞ്ചായത്തില്‍ 2017-18 സാമ്പത്തിക വര്‍ഷത്തെ 50ഓളം പൊതുമരാമത്ത് പ്രവൃത്തികളുടെ ടെന്‍ഡര്‍ മാനദണ്ഡം ലംഘിച്ച് ക്രമക്കേട് നടത്തിയതായി എല്‍.ഡി.എഫ് ആരോപിച്ചു.
എഡിഷന്‍ മാറ്റി പത്രം പരസ്യം നല്‍കി ടെന്‍ഡറിന്റെ മത്സരസ്വഭാവം മറികടക്കുന്നതിന് പഞ്ചായത്ത് ഭരണസമിതിയുടെ ബിനാമി കരാറുകാര്‍ ഒരുമിച്ചിരുന്ന് പ്രവൃത്തികള്‍ വീതംവയ്ക്കുകയാണെന്നും കഴിഞ്ഞ ഓഗസ്റ്റില്‍ നടന്ന ടെന്‍ഡര്‍ ലേലത്തിന് മറ്റു കരാറുകാര്‍ എത്തിയപ്പോള്‍ ഭരണസമിതിയിലെ പ്രമുഖരുടെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ അവര്‍ക്ക് ടെന്‍ഡര്‍ ഫോറം നല്‍കിയില്ലെന്നും പ്രതിപക്ഷ അംഗങ്ങള്‍ ഇടപെട്ടാണ് ഫോറം നല്‍കിയതെന്നും എല്‍.ഡി.എഫ് ആരോപിച്ചു. ടെന്‍ഡറിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് 14ന് പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്നും എല്‍.ഡി.എഫ് പാര്‍ലമെന്ററി കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
ആരോപണം അടിസ്ഥാനരഹിതം: ഭരണസമിതി
പാങ്ങ്:എല്‍.ഡി.എഫ് ആരോപണം തികച്ചും അടിസ്ഥാന രഹിതവും രാഷ്ട്രീയ പ്രേരിതവുമാണന്ന് ഭരണസമിതി. പഞ്ചായത്തിലെ 135 ഓളം പ്രവൃത്തികളില്‍ 45 പദ്ധതികളാണ് ടെന്‍ഡര്‍ ചെയ്തത്.
ആദ്യ ദിവസം ജി.എസ്.ടിയുമായി ബന്ധപ്പെട്ട് കരാറുകാര്‍ ടെന്‍ഡന്‍ ബഹിഷ്‌കരിച്ചിരുന്നതായും തുടര്‍ന്ന് റീടെന്‍ഡര്‍ ക്ഷണിച്ച് സുതാര്യമായാണ് ടെന്‍ഡര്‍ അംഗീകരച്ചത്.
പഞ്ചായത്തിന്റെ പദ്ധതികള്‍ വൈകിപ്പിച്ച് രാഷ്ടീയ നേട്ടമുണ്ട@ാക്കാനാണ് എല്‍.ഡി.എഫ് ശ്രമിക്കുന്നതെന്നും ഭരണസമിതി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."