HOME
DETAILS
MAL
റോഹിംഗ്യന്‍ ക്രൂരതക്കെതിരേ ലോകരാജ്യങ്ങള്‍ പ്രതിഷേധിക്കണം: ഡോ. സാലിം ഫൈസി കൊളത്തൂര്‍
backup
September 11 2017 | 07:09 AM
എരുമപ്പെട്ടി: മ്യാന്മര് ഭരണകൂടവും മതഭീകരവാദികളും ചേര്‍ന്ന് റോഹിംഗ്യന്‍ മുസ്ലിങ്ങള്‍ക്കെതിരേ നടത്തുന്ന ക്രൂരതക്കെതിരേ ലോക മനഃസാക്ഷി ഉണരാത്തത് അപകടകരമാണെന്ന് ഡോ.സാലിം ഫൈസി കൊളത്തൂര്‍ പറഞ്ഞു. എരുമപ്പെട്ടി റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പന്നിത്തടത്ത് നടത്തിയ ത്വലബാസംഗമത്തില് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സ്വാഗതസംഘം ചെയര്മാന് സിംല ഹസന് അധ്യക്ഷനായി. മുഹമ്മദലി ലത്വീഫി, മുഹമ്മദ് മാസ്റ്റര്‍ ആദൂര്‍, എം.എന്‍.കെ മൗലവി, ഇബ്രാഹിം ഫൈസി പഴുന്നാന, മുസ്തഫ ദാരിമി, വി.എസ് അബൂബക്കര്‍, സെയ്താലി ഹാജി, എസ്.പി ഉമ്മര്‍, എം.എച്ച് നൗഷാദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."