അപകടത്തില്‍ പരുക്കേറ്റ എസ്.ഐയെ വാര്‍ഡിലേക്ക് മാറ്റി
പേരൂര്‍ക്കട: അമ്പലമുക്കില്‍ വാഹനപരിശോധനയ്ക്കിടെ ബൈക്കിടിച്ച് പരിുക്കേറ്റ് ചികിത്സയിലായിരുന്ന പേരൂര്‍ക്കട സ്റ്റേഷനിലെ എസ്.ഐ ശ്രീകാന്തിനെ വാര്‍ഡിലേക്ക് മാറ്റി.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ എസ്.ഐ സ്വകാര്യആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. ആരോഗ്യസ്ഥിതിയില്‍ അല്‍പ്പം മെച്ചമുണ്ടായതിനെത്തുടര്ന്നാണ് എസ്.ഐയെ വാര്‍ഡിലേക്ക് മാറ്റിയത്.എന്നാല്‍ ചികിത്സ തുടരേണ്ടിവരുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഓണനാളുകളില്‍ അമ്പലമുക്കില്‍ വാഹന പരിശോധന നടത്തുകയായിരുന്ന എസ്.ഐയെ രണ്ടംഗസംഘം സഞ്ചരിച്ച ബൈക്ക് അബദ്ധത്തില്‍ ഇടിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ബൈക്കോടിച്ച യുവാവിനെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ബൈക്കിനു പിറകിലിരുന്ന യുവാവും എസ്.ഐ ചികിത്സ തേടിയ സ്വകാര്യാശുപത്രിയില്ത്തന്നെ ചികിത്സയില്‍ ഉണ്ടായിരുന്നു. ഇയാള്‍ക്കെതിരെയും പൊലിസ് കേസെടുത്തിട്ടുണ്ട്. അതിനിടെ പുതിയ പേരൂര്‍ക്കട സ്റ്റേഷന് എസ്.ഐയായി ശ്രീകുമാറിനെ നിയമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."