ബഹ്‌റൈനില്‍ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കുക! ഹൈവേകളിലെ മിനിമം വേഗത ഇനി 50 കിലോമീറ്റര്‍
മനാമ: ബഹ്‌റൈനിലെ ഹൈവേ റോഡുകളിലെ വേഗത ഇനി മുതല്‍ മണിക്കൂറില്‍ 50 കിലോ മീറ്റര്‍ ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഉള്‍ പ്രദേശങ്ങളിലെ റോഡുകളില്‍ വേഗത മണിക്കൂറില്‍ 20 കിലോ മീറ്ററായിരിക്കുമെന്നും സ്വകാര്യ വാഹനങ്ങള്‍ക്കും മോട്ടോര്‍ വാഹനങ്ങള്‍ക്കും ഇത് ബാധകമായിരിക്കുമെന്നും ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റിന് വേണ്ടി ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രി ലഫ്റ്റനന്റ് ജന.ശൈഖ് റഷീദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫ അറിയിച്ചു.
റിംഗ് റോഡൊഴികെ ട്രക്കുകള്‍ക്കും മറ്റു വാഹനങ്ങള്‍ക്കും മിനിമം വേഗത നഗരങ്ങളില്‍ മണിക്കൂറില്‍ 15 കിലോ മീറ്ററാണ്. അതേ സമയം റിംഗ് റോഡുകളിലും ഹൈവേകളിലും ഇത് 30 കിലോമീറ്ററായിരിക്കും.
റിഗ് റോഡൊഴികെ സ്വകാര്യ വാഹനങ്ങള്‍ക്കു മോട്ടോര്‍ വാഹനങ്ങള്‍ക്കും പരമാവധി വേഗ പരിധി നഗര പ്രദേശങ്ങളില്‍ 40 80 കിലോമീറ്ററാണ്. റിങ് റോഡുകളിലും ഹൈവേകളിലും ഇത് 120 കിലോമീറ്റര്‍ വരെയാണ്.
മറ്റു വിഭാഗങ്ങളിലുള്ളവര്‍ക്ക് പരമാവധി വേഗപരിധി 3050 കി.മീറ്റര്‍ നഗരപ്രദേശങ്ങളിലും 3080 കിലോ മീറ്റര്‍ റിങ് റോഡുകളിലും അനുവദിച്ചിട്ടുണ്ട്.
വാഹനങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ യാത്ര സുഖമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വേഗപരിധി പരിഷ്‌കരിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."