ചെറുകിട ഹോട്ടലുകള്‍ ജി.എസ്.ടി ഈടാക്കിയാല്‍ നടപടി: മന്ത്രി ഐസക്
തിരുവനന്തപുരം: 75 ലക്ഷം രൂപയ്ക്കു താഴെ വാര്‍ഷിക വിറ്റുവരവുള്ള ഹോട്ടലുകളില്‍ സേവനങ്ങള്‍ക്കും ഭക്ഷണത്തിനും 18 ശതമാനം നികുതി ഈടാക്കരുതെന്നും ഇത് ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ധനമന്ത്രി തോമസ് ഐസക്.
സംസ്ഥാനത്ത് ചരക്ക് സേവന നികുതി നടപ്പാക്കിയതിന് ശേഷം ഹോട്ടല്‍ വില ഉള്‍പ്പെടെ ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍.
തിരുവനന്തപുരത്ത് ഇന്നലെ ചേര്‍ന്ന ജി.എസ്.ടി വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഹോട്ടല്‍ ഭക്ഷണവില നിയന്ത്രിക്കാന്‍ കര്‍ശന നടപടിയെടുക്കാന്‍ ധനമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
കുപ്പിവെള്ളത്തിന് പരമാവധി ചില്ലറ വില്‍പനവിലയില്‍ കൂടുതല്‍ ഈടാക്കിയാലും നടപടി ഉണ്ടാകും. ചരക്ക് സേവന നികുതി നിലവില്‍ വന്നശേഷം വില കുറയ്ക്കാത്ത കമ്പനികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. വില നിയന്ത്രിക്കാനുള്ള ഇടപെടലുകളില്‍ ഉദ്യോഗസ്ഥ അലംഭാവം അംഗീകരിക്കാനാകില്ല. ജി.എസ്.ടിയുടെ ഭാഗമായി സംസ്ഥാനത്തും വിലക്കയറ്റമുണ്ടായിട്ടുണ്ട്. ഇതുസംബന്ധിച്ച പരാതികള്‍ അന്വേഷിക്കാനുള്ള സ്‌ക്രീനിങ് കമ്മിറ്റികള്‍ ഈ ആഴ്ചയില്‍ തന്നെ നിലവില്‍ വരും. വിലകൂട്ടിയവര്‍ക്കെതിരായ നടപടിക്ക് ഈ കമ്മിറ്റിയാകും ശുപാര്‍ശ ചെയ്യുക.
പുതിയ നികുതി സമ്പ്രദായം വന്നതിനുമുന്‍പും ശേഷവുമുള്ള നികുതി വ്യത്യാസം പരിശോധിച്ച് ആനുപാതികമായി ഉല്‍പന്നങ്ങളുടെ വില കുറയ്ക്കാന്‍ കമ്പനികള്‍ തയാറായിട്ടില്ല.
ഇത് ഗുരുതര കുറ്റമാണ്. ജി.എസ്.ടിയിലൂടെ സംസ്ഥാനത്തിന്റെ വരുമാനം വര്‍ധിക്കുമെന്ന പ്രതീക്ഷയില്‍ ആദ്യ അനുഭവം ആശാകരമല്ലെന്ന് ധനമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."