കരിപ്പൂരില്‍ യാത്രക്കാരുടെ വിലപ്പെട്ട സാധനങ്ങള്‍ കാണാതാകുന്നുവെന്ന്
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ വിലപ്പെട്ട സാധനങ്ങള്‍ കാണാതാവുന്നതായി ആക്ഷേപം.
കഴിഞ്ഞ ശനിയാഴ്ച എയര്‍ ഇന്ത്യ ദുബൈ വിമാനത്തില്‍ കരിപ്പൂരിലെത്തിയ കണ്ണൂര്‍ സ്വദേശി നികേഷിന്റെ 50,000 രുപ വിലയുള്ള എമ്പോറിയോ അര്‍മാനി വാച്ച് നഷ്ടപ്പെട്ടത്.
ബാഗേജിന്റെ സിബ് അടര്‍ത്തിമാറ്റിയ നിലയിലായിരുന്നു.ആറുമാസം മുന്‍പ് താമരശ്ശേരി സ്വദേശി അസീസിന്റെ രണ്ട് ഐഫോണുകള്‍ ഉള്‍പ്പെടെ ഒരുലക്ഷം രൂപയുടെ സാധനങ്ങളാണ് മോഷണം പോയിരുന്നു.അറബികളുടെയടക്കം ബാഗേജുകള്‍ ഇവിടെ നിന്നും മോഷണം പോകുന്നുണ്ട്.
വിമാനത്തില്‍ നിന്ന് കസ്റ്റംസ് ഹാളിലെ കണ്‍വെയര്‍ ബെല്‍ട്ടില്‍ എത്തുന്നതിനിടയിലാണ് സാധനങ്ങള്‍ മോഷണം പോയിരിക്കുന്നത്.പ്രശ്‌നത്തിന് അടിയന്തര നടപടി എടുക്കണമെന്ന് മലബാര്‍ ഡവലപ്പ്‌മെന്‍ഡ് ഫോറം പ്രസിഡന്‍ഡ് കെ.എം ബഷീര്‍ ആവശ്യപ്പെട്ടു. എന്നാല്‍ വിമാനത്തവളത്തില്‍ സാധനങ്ങള്‍ കാണാതാവുന്നതിന്‍ കാരണം കസ്റ്റംസ് ആണെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് വിമാനത്താവള കസ്റ്റംസ് വിഭാഗം അറിയിച്ചു.വാച്ച് നഷ്ടമായതായി യാതൊരു പരാതിയും ഇതുവരെ കസ്റ്റംസിന് ലഭിച്ചിട്ടില്ല.
ഐഫോണ്‍ നഷ്ടമായതായി കാണിച്ച പരാതിയില്‍ നടത്തിയ പരിശോധനയില്‍ വിദേശത്തുനിന്നുള്ള ബാഗേജ് ഇമേജുകള്‍ പരിശോധിച്ചെങ്കിലും ഇത്തരം സാധനം യാത്രക്കാരന്റെ ബാഗേജ് ഇമേജില്‍ കാണാനായിട്ടില്ല. കൂടുതല്‍ തെളിവുകള്‍ നല്‍കാന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ ഹാജരായിട്ടുമില്ല.യു.എ.ഇ യില്‍ നിന്നെത്തുന്ന യാത്രക്കാരില്‍ മാത്രമാണ് ഇത്തരം പ്രശ്‌നങ്ങള്‍ കാണുന്നത്.
വിദേശങ്ങളിലെ പരിശോധനകള്‍ക്കിടെ ഇത്തരം വസ്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് വിമാനകമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കസ്റ്റംസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."