HOME
DETAILS
MAL
പരാതിയുടെ കോപ്പി നിഷേധിച്ച് കോടതി
backup
September 12 2017 | 01:09 AM
ആലുവ: നടിയെ അക്രമിച്ച കേസില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച പരാതിയുടെ കോപ്പി നല്‍കാനാവില്ലെന്ന് കോടതി. അങ്കമാലി കോടതിയില്‍ ഹൈക്കോടതിയിലെ അഭിഭാഷകനാണ് പരാതിയുടെ കോപ്പി ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇത് ഗണേഷ് കുമാര്‍ എം.എല്‍.എയ്ക്ക് വേണ്ടിയാണെന്നാണ് സൂചന. എന്നാല്‍ കോപ്പി നല്കാന് കഴിയില്ലെന്ന് മജിസ്ട്രേറ്റ് അറിയിക്കുകയായിരുന്നു.
നടന് ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ച് ഗണേഷ് കുമാര്‍ എം.എല്‍.എ നടത്തിയ പ്രസ്താവനയ്ക്കെതിരെയാണ് അന്വേഷണ സംഘം കോടതിയെ സമീപിച്ചത്. ജനപ്രതിനിധിയും താര സംഘടനയുടെ വൈസ് പ്രസിഡന്റുമായ ഗണേഷ് കുമാര്‍ നടത്തിയ പ്രസ്താവന കേസിനെ അട്ടിമറിക്കാനും ശ്രമത്തിന്റെ ഭാഗമാണെന്നാണ് പോലീസിന്റെ വാദം. പൊലിസിന്റെ പരാതിയില്‍ ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചവരുടെ വിവരങ്ങള്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."