സിവില്‍ലൈന്‍ റോഡില്‍ വീണ്ടും അപകടമരണം: എന്നു പരിഹാരമാകും ഈ ദുരിതാവസ്ഥയ്ക്ക് ?
കാക്കനാട്: അപകടമരണങ്ങള്‍ തുടര്‍ക്കഥയാകുന്നതോടെ സിവില്‍ലൈന്‍ റോഡിന്റെ അവസ്ഥ തീരാദുരിതമായി മാറുന്നു. നാട്ടുകാരും വിവിധ രാഷ്ടീയ സംഘടനകളും ഒട്ടേറെ സമരങ്ങള്‍ നടത്തിയിട്ടും ബന്ധപ്പെട്ട വകുപ്പുകള്‍ കണ്ടില്ലെന്ന മട്ടാണ്. കഴിഞ്ഞദിവസമുണ്ടായ അപകടത്തില്‍ കാക്കനാട് കാര്‍ഡിനാല്‍ ഹയര്‍സെക്കന്ററി സ്‌കൂളിന് സമീപം പുതുവാമൂലയില്‍ ഇസ്മായിലന്റെ ഭാര്യ ലൈലയാണ് മരിച്ചത്. റോഡിലെ കുഴി ഉമ്മയുടെ ജീവനെടുത്തിന്റെ നടുക്കത്തിലാണ് വിദ്യാര്‍ഥികളായ അസ്‌ലമും അസ്ഹറും. ഞായറാഴ്ച ഉച്ചക്ക് ശേഷം പുതിയ ബൈക്കുമായി പള്ളിയിലേക്ക് പുറപ്പെട്ട മക്കള്‍ക്ക് സ്‌കൂട്ടറില്‍ കൂട്ടുപോയതാണ് ലൈലയും ഭര്‍ത്താവ് ഇസ്മായിലും. ആലിന്‍ചുവട് കഴിഞ്ഞ് പാടിവട്ടത്തേക്ക് എത്തിയപ്പോഴേക്കും റോഡിലെ വലിയ കുഴി കണ്ട് ഇസ്മായില്‍ സ്‌കൂട്ടര്‍ വെട്ടിച്ചപ്പോള്‍ ലൈല റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. എറണാകുളംകട്ടപ്പന റൂട്ടിലെ സ്വകാര്യ ബസിന് മുന്‍പിലേക്കായിരുന്നു വീഴ്ച. ദേഹത്ത് ബസ് കയറിയിറങ്ങി ലൈല തല്‍ക്ഷണം മരിക്കുകയായിരുന്നു.
അയ്യനാട് പാലം മുതല്‍ പടമുകള്‍ വരെയുള്ള ഭാഗങ്ങളാണ് ഏറെ അപകടങ്ങള്‍ വിളിച്ചുവരുത്തുന്നത്. റോഡു പണിക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ട് മാസങ്ങളായി. എന്നാല്‍ റോഡിനുമാത്രം മാറ്റമില്ല. റോഡിലെ കുഴികളുടെ എണ്ണവും വലിപ്പവുംകൂടി വന്നു എന്നതാണ് ആകെയുണ്ടായ മാറ്റം. വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പിടാനും ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതിക്കുമായാണ് മാസങ്ങള്‍ക്ക് മുന്‍പ് കാക്കനാട് സിവില്‍ലൈന്‍ റോഡ് വെട്ടിപ്പൊളിച്ചത്.
നാട്ടുകാരുടെ പ്രതിഷേധം തണുപ്പിക്കാന്‍ ഇതിനിടെ ചില ഭാഗങ്ങളില്‍ റോഡില്‍ ടാറിങ് നടത്തി കുഴികള്‍ അടച്ചെങ്കിലും മഴ പെയ്തപ്പോള്‍ ടാറിങ് നടത്തിയ ഇടങ്ങളിലെല്ലാം വീണ്ടും കുഴികള്‍ രൂപപ്പെടുകയായിരുന്നു. ചില സ്ഥലങ്ങളില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ച ശേഷം ഈ കുഴി മണ്ണിട്ട് മൂടിയെങ്കിലും ടാര്‍ ചെയ്തിരുന്നില്ല.
രണ്ടാഴ്ച മുന്‍പ് കാക്കനാട് സിവില്‍ലൈന്‍ റോഡ് സന്ദര്‍ശിച്ച ജില്ലാ കലക്ടര്‍ റോഡിന്റെ ദുരവസ്ഥ ഉടന്‍ പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ജല അതോറിറ്റി പൈപ്പിടാന്‍ പൊളിച്ച 700 മീറ്റര്‍ ഭാഗം നന്നാക്കാന്‍ 29 ലക്ഷം രൂപ കെട്ടി വച്ചിട്ടുണ്ട്. അദാനി ഗ്രൂപ്പ് പൈപ്പിടാന്‍ പൊളിച്ച ഭാഗം അറ്റകുറ്റപ്പണി ചെയ്യാനുള്ള ഫണ്ട് ഉടന്‍ നല്‍കാന്‍ കലക്ടര്‍ നിര്‍ദേശിച്ചുരുന്നു. എന്നാല്‍ ഇതൊന്നും പാലിക്കപ്പെട്ടില്ല. ഫണ്ട് അനുവദിച്ചിട്ടും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് തടിതപ്പാന്‍ നോക്കുകയാണ് ഉത്തരവാദിത്തപ്പെട്ടവര്‍. ജനപ്രതിനിധികളാണെങ്കില്‍ ഞങ്ങളീ നാട്ടുകാരല്ല എന്ന മട്ടില്‍ പുറംതിരിഞ്ഞ് നില്‍ക്കുകയും ചെയ്യുന്നതോടൊപ്പം ഒരു ദയയുമില്ലാതെയാണ് പൊതുമരാമത്ത് വകുപ്പും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."