പള്ളിക്കര മേല്‍പ്പാലം: രാപ്പകല്‍ സമരം 18 മുതല്‍
നീലേശ്വരം: ദേശീയപാതയിലെ പള്ളിക്കരയില്‍ റെയില്‍വേ മേല്‍പ്പാല നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധിച്ച് പി. കരുണാകരന് എം.പിയുടെ നേതൃത്വത്തില്‍ 18 മുതല്‍ ജനകീയ അനിശ്ചിതകാല രാപ്പകല്‍ സമരം ആരംഭിക്കും. ഇത് സംബന്ധിച്ച് ആലോചനാ യോഗം ചേര്‍ന്നു. പാലം പണി വൈകുന്നതിനുള്ള സാങ്കേതിക കുരുക്കുകളെക്കുറിച്ച് എം.പി വിശദീകരിച്ചു. നീലേശ്വരം നഗരസഭ ചെയര്മാന് കെ.പി. ജയരാജന് അധ്യക്ഷനായി. പള്ളിക്കര ചെത്തുതൊഴിലാളി യൂനിയന്‍ ഓഫിസ് പരിസരമാണ് സമരത്തിന് വേദിയാവുക. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളിലേയും പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. യോഗത്തില്‍ മുന്‍ എം.എല്‍.എ. കെ. കുഞ്ഞിരാമന്, ജില്ലാ പഞ്ചായത്തംഗം വി.പി.പി മുസ്തഫ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.പി സതീഷ് ചന്ദ്രന്, ടി.കെ. രവി, എം.വി. ബാലകൃഷ്ണന്, കെ.പി. നാരായണന്, പി.വിജയകുമാര്‍, ഇബ്രാഹിം പറമ്പത്ത്, കൈപ്രത്ത് കൃഷ്ണന് നമ്പ്യാര്‍, ജോണ്‍ ഐമന്, എം.ജെ. ജോയി, പി.അമ്പാടി, കൊട്ടറ വാസുദേവ്, കെ. ബാലകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. സമരസമിതി ഭാരവാഹികള്‍: എം. രാജഗോപാലന്‍ എം.എല്‍.എ. (ചെയര്മാന്), കെ.പി ജയരാജന്, ഇബ്രാഹിം പറമ്പത്ത്, കൈപ്രത്ത് കൃഷ്ണന് നമ്പ്യാര്‍, വി. ഗൗരി, വി. ബാലകൃഷ്ണന്, എം. അസൈനാര്‍, കെ. ബാലകൃഷ്ണന്, പി. വിജയകുമാര്‍, ജോണ്‍ ഐമന്, പി. അമ്പാടി, വി.കെ രാജന്, ഡോ. വി.പി.പി മുസ്തഫ, സി. പ്രഭാകരന്, എ. വിധുബാല (വൈ.ചെയ.), ടി.കെ. രവി (ജന. കണ്.), പി.പി. മുഹമ്മദ് റാഫി, എന്‍. അമ്പു, കെ.പി. രവീന്ദ്രന്, കെ.വി. കുഞ്ഞിക്കണ്ണന്, പി.കെ. പ്രകാശന്, ഇടയില്യം രാധാകൃഷ്ണന് നമ്പ്യാര്‍, കോട്ടറ വാസുദേവ്, എം.ജെ. ജോയി, റഫീഖ് കോട്ടപ്പുറം, ടി.വി. ശാന്ത, പി. രാധ, ടി.വി. രേണുക (കണ്‍വീനര്‍മാര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."