HOME
DETAILS
MAL
ഹജ്ജ് പ്രതിരോധ കുത്തിവയ്പ്പ്
backup
August 11 2016 | 23:08 PM
മാനന്തവാടി: ജില്ലയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പും ക്യാംപും മുന്നാംഘട്ട പഠനക്ലാസ്സും മാനന്തവാടി ഡബ്ല്യു.എം.ഒ ബാഫഖി ഹോമില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ ആശാ ദേവി ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. കെ രവി പ്രസാദ് അധ്യക്ഷനായി. ഡോ. ജലീല്‍, യു.കെ കൃഷ്ണന്, ഷിഫാനത്ത്, ടി.കെ ഷക്കീറലി, പി.വി.എസ് മൂസ, മുസ്തഫ ഹാജി സംസാരിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.ബി അലി, ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസര്‍ ഹംസ ഇസ്മാലി എന്നിവര്‍ ക്ലാസിന് നേതൃത്വം നല്കി. പ്രതിരോധ ക്യാംപില്‍ പങ്കെടുക്കാത്തവര്‍ അടുത്ത ദിവസങ്ങളില്‍ ഡി.എം.ഒ ഓഫിസുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."