കടകംപള്ളി സുരേന്ദ്രന് കോളിയൂരില്‍ സന്ദര്‍ശനം നടത്തി
കോവളം: സാമൂഹ്യ പരിഷ്കര്‍ത്താവായ അയ്യങ്കാളിയുടെ പ്രതിമ തകര്‍ത്ത സംഭവം ഹീനവും അപലനീയവുമായ പ്രവര്‍ത്തിയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. കേരള സര്‍ക്കാര്‍ ഈ സംഭവത്തെ ഗൗരവപൂര്‍വ്വം കാണുന്നതായും മന്ത്രി പറഞ്ഞു. പ്രതികളെ പിടികൂടാന്‍ കര്‍ശന നിര്‍ദ്ദേശം നല്കിയിട്ടുള്ളതായും മന്ത്രി പറഞ്ഞു. സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
സി.പി.എം കോവളം എരിയാ സെക്രട്ടറി പി.എസ് ഹരികുമാര്‍, കൗണ്‍സിലര്‍ സി. സത്യന്, പി.കെ.എസ് നേതാക്കളായ വണ്ടിത്തടം മധു, അഡ്വ.പാറവിള വിജയകുമാര്‍, ഡി.വൈ.എഫ്.ഐ കോവളം എരിയാ സെക്രട്ടറി, വി. അനൂപ്, കോളിയൂര്‍ സുരേഷ് തുടങ്ങിയവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
അയ്യങ്കാളി സാംസ്കാരിക സമിതിയുടെ നേതൃത്വത്തില്‍ കോളിയൂരില്‍ സ്ഥാപിച്ചിരുന്ന അയ്യങ്കാളിയുടെ പൂര്‍ണകായ പ്രതിമയ്ക്ക് നേരെ ഇക്കഴിഞ്ഞ എട്ടിനാണ് സാമൂഹ്യ വിരുദ്ധരുടെ ആക്രമണമുണ്ടായത്.
പ്രതിമയുടെ വലതു കൈയും ഊന്നുവടിയും തകര്‍ക്കുകയും പ്രതിമയ്ക്ക് ചുറ്റും വച്ചിരുന്ന ചെടിച്ചട്ടികള്‍ അടിച്ചു തകര്‍ത്ത് സമീപമുള്ള ഇരുമ്പു കൊടിമരം നശിപ്പിക്കാന്‍ ശ്രമിക്കുകയും അയ്യങ്കാളി ജയന്തി ആഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന കൊടി തോരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."