HOME
DETAILS
MAL
സമ്പൂര്‍ണ വൈദ്യുതീകരണം; ആദ്യയോഗം ഇന്ന്
backup
August 11 2016 | 23:08 PM
മാനന്തവാടി: 2017 മാര്‍ച്ചോടെ മുഴുവന്‍ ഭവനങ്ങളും വൈദ്യുതീകരിക്കാനുള്ള കെ.എസ്.ഇ.ബിയുടെ കര്‍മപദ്ധതിയുടെ ഭാഗമായുള്ള ആദ്യ അവലോകന യോഗം ഒ.ആര് കേളു എം.എല്‍.എയുടെ അധ്യക്ഷതയില്‍ ഇന്ന് മാനന്തവാടിയില്‍ നടക്കും. ജില്ലയിലെ ഗ്രാമീണ മേഖലയിലെ ആദിവാസി കോളനികളില്‍ ഉള്‍പ്പെടെ ഇനിയും വൈദ്യുതി ലഭിക്കാത്ത സാഹചര്യത്തിലാണ് കെ.എസ്.ഇ.ബി സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയുമായി രംഗത്തു വന്നിട്ടുള്ളത്. ഇനിയും വൈദ്യുതി കണക്ഷന് ലഭിക്കാത്തവര്‍ ഓഫിസുകളില്‍ അപേക്ഷ നല്‍കണമെന്ന് അധികൃതര്‍ അറിയിച്ചു. വൈദ്യുതി വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ 29ന് കലക്ടറേറ്റിലും യോഗം ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."