HOME
DETAILS
MAL
പളനിസാമി സര്‍ക്കാരിനെ താഴെയിറക്കും: ദിനകരന്
backup
September 13 2017 | 01:09 AM
ചെന്നൈ: എടപ്പാടി പളനിസാമി സര്‍ക്കാരിനെ താഴെയിറക്കാന്‍ രംഗത്തിറങ്ങുമെന്ന് പുറത്താക്കപ്പെട്ട എ.ഐ.ഡി.എം.കെ നേതാവ് ടി.ടി.വി ദിനകരന്. ഒരു കാലത്ത് ജയലളിതയിരുന്ന കസേരയിലിരിക്കാന്‍ പളനിസാമിക്ക് യാതൊരു യോഗ്യതയുമില്ല. തങ്ങളെ പുറത്താക്കാന്‍ തീരുമാനമെടുത്ത യോഗത്തിന് സാധുതയില്ലെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് മാത്രമേ യോഗം വിളിക്കാന്‍ അനുവാദമുള്ളൂ എന്നും ദിനകരന് വ്യക്തമാക്കി.
ജനറല്‍ കൗണ്‍സിലിലുള്ള 500 പേര് തീരുമാനിച്ചാല്‍ പോലും യോഗം വിളിക്കാന്‍ ജനറല്‍ സെക്രട്ടറിക്ക് മാത്രമാണ് അനുവാദമുള്ളത്. എത്രയും വേഗം പളനിസാമി സര്‍ക്കാര്‍ രാജിവക്കണം.
അല്ലെങ്കില്‍ സര്‍ക്കാരിനെ മറിച്ചിടാന്‍ മടിക്കില്ലെന്നും സര്‍ക്കാരില്‍ അവിശ്വാസം രേഖപ്പെടുത്തി 21 എം.എല്‍.എമാര്‍ ഒപ്പിട്ട ഹരജി ഗവര്‍ണര്‍ക്കു നല്‍കിയിട്ടുണ്ടെന്നും ദിനകരന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."