ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് സെന്റര്‍ നാടിന് സമര്‍പ്പിച്ചു
ആലപ്പുഴ: ജനറല്‍ ആശുപത്രിയില്‍ നഗരസഭ രണ്ടു കോടി രൂപ ചെലവില്‍ സ്ഥാപിച്ച ഡയാലിസിസ് സെന്റര്‍ രോഗികളും കൂട്ടിരിപ്പുകാരുമടക്കം വന്‍ ജനാവലിയെ സാക്ഷി നിര്‍ത്തി കെ.സി വേണുഗോപാല്‍ എം.പി നാടിന് സമര്‍പ്പിച്ചു.ജനറല്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ നിന്നും ഉദ്ഘാകനായ മന്ത്രി ജി സുധാകരന്‍ വിട്ടു നിന്നു.സര്‍ക്കാരിനേയും മന്ത്രിയേയും പരിപാടികളില്‍ നിന്നും മാറ്റി നിര്‍ത്താന്‍ നഗരസഭാധികൃതര്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചു.
പ്രതിപക്ഷ പ്രതിഷേധത്തില്‍ കഴമ്പുണ്ടോയെന്ന് ജനം തീരുമാനിക്കട്ടെയെന്ന് സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ച കെ സി വേണുഗോപാല്‍ എം പി പറഞ്ഞു.സെന്ററിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഉദ്ഘാടന ചടങ്ങിനെക്കുറിച്ചും വിവിധ ഘട്ടങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ ആരും ഒരു അഭിപ്രായ വ്യത്യാസവും ഉന്നയിച്ചിരുന്നില്ലന്നും ഉദ്ഘാടനത്തലേന്ന് ചിലര്‍ പൊടുന്നനെ പ്രതിഷേധവമായി രംഗത്ത് എത്തുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങില്‍ എം പി പങ്കെടുക്കുന്നതാണ് ചിലരെ ചൊടിപ്പിക്കുന്നത്.താന്‍ നൂലില്‍ കെട്ടി ഇറക്കപ്പെട്ട ആളല്ലെന്നും ജനങ്ങളുടെ വോട്ട് നേടി പാര്‍ലമെന്റിലെത്തിയ ആളാണെന്നും ജനകീയ പരിപാടികളില്‍ പങ്കെടുക്കാന്‍ തനിക്ക് അവകാശമുണ്ടന്നും എംപി കൂട്ടി ചേര്‍ത്തു.
കേന്ദ്ര മന്ത്രിയായിരുന്ന കാലത്തു പോലും അന്ന് നഗരസഭ ഭരിച്ച എല്‍ഡിഎഫ് തന്നെ പരിപാടികളില്‍ നിന്നും ഒഴിവാക്കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഡയാലിസിസ് സെന്ററിനോടനുബന്ധിച്ച് പ്രവര്‍ത്തനമാരംഭിച്ച ആര്‍ഒ പ്ലാന്റിന്റെ ഉദ്ഘാടനം നഗരസഭാ വൈസ്‌ചെയര്‍പേഴ്‌സണ്‍ ബീനാ കൊച്ചുബാവ നിര്‍വഹിച്ചു.ചെയര്‍മാന്‍ തോമസ് ജോസഫ് അധ്യക്ഷത വഹിച്ചു.ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍ ശ്രീദേവി റിപോര്‍ട്ട് അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."