HOME
DETAILS
MAL
അനധികൃത മദ്യവില്‍പനയും ചൂതുകളിയും വര്‍ധിക്കുന്നുവെന്ന്
backup
September 13 2017 | 04:09 AM
തുറവൂര്‍: മദ്യവില്‍പനയും ചൂതുകളിയും വര്‍ധിക്കുന്നതായി പരാതി. കുത്തിയതോട് പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ തഴുപ്പ് വടക്ക് ഈരയില്‍ റെയില്‍വേ ഗെയിറ്റിന് പടിഞ്ഞാറെഭാഗത്തുള്ള പുരയിടത്തിലാണ് രാത്രി കാലങ്ങളില്‍ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടങ്ങള്‍ നടക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നത്. രാത്രി 8 മുതല്‍ 11 വരെ മദ്യവില്പനയും ചൂത് കളിയും സ്ഥിരമായി നടക്കുന്നുണ്ടെന്ന് പരാതിയില്‍ പറയുന്നു.
ഇത് മൂലം സമീപവാസികള്‍ക്ക് സൈ്വര്യമായി കഴിയാന്‍ പറ്റാത്ത ദയനിയസ്ഥിതിയാണ്. ജനങ്ങള്‍ക്ക് ശല്യമായിത്തീര്‍ന്നിട്ടുള്ള മദ്യവില്പനയും ചൂതുകളിയും നടത്തുന്നവരെ പിടികൂടാന്‍കുത്തിയതോട് പോലിസ് -എക്‌സൈസ് അധികൃതര്‍ തയ്യാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."