കണ്ണൂര്‍ നഗരത്തിലെ ഹോട്ടലുകള്‍ ഇന്ന് അടച്ചിടും
കണ്ണൂര്‍: കേരളാ ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോ. ആഹ്വാനപ്രകാരം കോര്പറേഷന് പരിധിയിലുള്ള ഹോട്ടലുകള്‍ ഇന്ന് അടച്ചിടും. ഓവുചാലിലേക്ക് മലിനജലം ഒഴുക്കുന്നു എന്ന് ആരോപിച്ച് കോര്പറേഷന് അഞ്ച് ഹോട്ടലുകളുടെ ലൈസന്‍സ് റദ്ദ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചാണ് 24 മണിക്കൂര്‍ കടയടപ്പ് സമരം. കുഴികുഴിച്ച് ഉപയോഗശൂന്യമായ വെള്ളം ഒഴുക്കിവിടുമ്പോള്‍ പ്രദേശവാസികളുടെ കിണറില്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിനാല്‍ പൊതു ഓടകളിലേക്കല്ലാതെ വെള്ളം ഒഴുക്കിവിടാന്‍ വേറെ നിര്‍വാഹമില്ലെന്ന് ഹോട്ടല്‍ ഉടമകള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സീവേജ് സംവിധാനം ഏര്‍പ്പെടുത്താന്‍ വര്‍ഷങ്ങളായി അധികാരികളെ സമീപിച്ചിരുന്നെങ്കിലും അനുകൂല നടപടികള്‍ ഉണ്ടായില്ല. തുറന്നു പ്രവര്‍ത്തിക്കുന്ന കടകളെ അടപ്പിക്കുന്ന നടപടിയാണ് ചെയ്യുന്നതെന്നും കേരളാ ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോ. ജില്ലാ പ്രസിഡന്റ് എം. അനില്‍ കുമാര്‍, പി. സുമേഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."