പുതിയ സര്‍വേ ജനങ്ങളെ ബോധ്യപ്പെടുത്തണം: ആക്ഷന്‍ കൗണ്‍സില്‍
ഇരിട്ടി: തലശ്ശേരി-മൈസൂര്‍ റെയില്‍വേ ലൈന്‍ പുതിയ സര്‍വേ റൂട്ട് ജനങ്ങളെയും ജനപ്രതിനിധികളെയും ബോധ്യപ്പെടുത്തണമെന്ന് തലശ്ശേരി-മൈസൂര്‍ റെയില്‍വേ ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ കലവൂര്‍ ജോണ്‍സണ്‍.
പുതിയ സര്‍വേ ലൈന്‍ പ്രാവര്‍ത്തികമാക്കാന്‍ വേണ്ടിയുള്ളതാവണമെന്നും നഷ്ടത്തിലാകുമെന്ന് കാണിക്കാന്‍ വേണ്ടിയുള്ളതാകരുതെന്നും ആക്ഷന്‍ കൗണ്‍സില്‍ വിദഗ്ധരെ ഉപയോഗിച്ച് തയാര്‍ ചെയ്ത സര്‍വേ റിപ്പോര്‍ട്ട് മാര്‍ഗരേഖയായി സ്വീകരിക്കണമെന്നും അദ്ദേഹം സുപ്രഭാതത്തോട് പറഞ്ഞു. കഴിഞ്ഞ ദിവസം റെയില്‍വേ സഹമന്ത്രി രാജേന്‍ ഗൊഹൈല്‍ ലോക്‌സഭയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പിക്ക് നല്‍കിയ മറുപടിയില്‍ തലശ്ശേരി-മൈസൂര്‍ പാത വന്‍ സാമ്പത്തിക ബാധ്യതയാണെന്ന് വ്യക്തമാക്കിയിരുന്നു.
തലശ്ശേരിയില്‍ നിന്നു കൂര്‍ഗ് വഴി 298 കിലോമീറ്റര്‍ വരുമെന്നും ഇന്നത്തെ അവസ്ഥയില്‍ ഇത് നിര്‍മിക്കാന്‍ 3779 കോടി വരുമെന്നുമാണ് മന്ത്രി പറഞ്ഞത്. ആക്ഷന്‍ കൗണ്‍സില്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 145.5 കിലോമീറ്റര്‍ മാത്രമാണ് റെയില്‍ ദൂരം. 1000 കോടി പോലും ഇതിനു ചിലവ് വരില്ലെന്ന് വിദഗ്ധര്‍ പറയുന്നു.
ഉത്തര കേരളത്തെ കര്‍ണാടകയുമായി ബന്ധിപ്പിക്കുന്ന ഈ പാത യാഥാര്‍ഥ്യമായാല്‍ ഗതാഗത രംഗത്ത് മാത്രമല്ല വിനോദ സഞ്ചാര വ്യവസായ രംഗങ്ങളിലും വന്‍ കുതിപ്പുണ്ടാകും. ഏറ്റവും കൂടുതല്‍ ചരക്ക് ഗതാഗതം നടക്കുന്ന റൂട്ട് കൂടിയാണി ിതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."