വനിതാ ഓട്ടോഡ്രൈവറുടെ വീടിന്റെ ജപ്തി ഒഴിവാക്കാന്‍ എം.എ യൂസഫലിയുടെ സഹായം
തിരുവനന്തപുരം: വനിതാ ഓട്ടോഡ്രൈവറുടെ വീടിന്റെ ജപ്തി ഒഴിവാക്കാന്‍ എം.എ യൂസഫലിയുടെ സഹായം.
പാപ്പനംകോട് സ്വദേശിനി സീതയ്ക്കാണ് ലുലൂ ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ കാരുണ്യത്താല്‍ വീടിന്റെ ജപ്തി ഒഴിവായിക്കിട്ടിയത്.
പാപ്പനംകോട് സ്വദേശിനിയായ സീത പാപ്പനംകോട് സര്‍വിസ് സഹകരണബാങ്ക് മുഖേന എടുത്ത വായ്പയുടെ കുടിശികയും പലിശയും 450000 രൂപ തിരിച്ചടയ്ക്കാത്തതിനാല്‍ വീട് ജപ്തിചെയ്യാന്‍ ബാങ്ക് നിര്‍ബന്ധിതരായി നില്‍ക്കുന്ന അവസരത്തില്‍ കത്തുമുഖേന സീത, എം.എ യൂസഫലിയോട് സഹായം അഭ്യര്‍ഥിക്കുകയായിരുന്നു.
തുടര്‍ന്ന് അദ്ദേഹം ജപ്തി ഒഴിവാക്കാന്‍ റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍ മുഖേന ബാങ്കുമായി ബന്ധപ്പെട്ടു.
കഴിഞ്ഞദിവസം എം.എ യൂസഫലിക്കുവേണ്ടി ജോയ് ഷഡാനന്ദന്‍ കുടിശ്ശികത്തുകയാണ് 450000 രൂപ പാപ്പനംകോട് സര്‍വ്വീസ് സഹകരണബാങ്കില്‍ അടച്ച് രേഖകള്‍ സീതയ്ക്കു കൈമാറി.
സീതയുടെ ഭര്‍ത്താവ് കരുണാകരന്‍ പോസ്‌ട്രേറ്റ് കാന്‍സറിന് അമൃതാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌മെഡിക്കല്‍ സര്‍ന്‍സില്‍ ചികിത്സയിലാണ്.
ഭര്‍ത്താവിന്റെ ചികിത്സയ്ക്കും നിത്യച്ചെലവിനുമായി പാപ്പനംകോടിനു സമീപം ഓട്ടോ ഓടുകയാണ് സീത.
ഉച്ചസമയത്തെ ഇടവേളയില്‍ വീട്ടുജോലിക്കു പോയും തട്ടുകട നടത്തിയും ജീവിതം മുന്നോട്ടു നയിക്കുന്ന സീതയുടെ വീടിന്റെ ജപ്തി ഒഴിവാക്കിയ യൂസഫലിയോട് തീരാത്ത കടപ്പാടുണ്ടെന്ന് നിറകണുകളോടെ സീത പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."