HOME
DETAILS

കരുണ എസ്റ്റേറ്റ്: നികുതി പിരിക്കാനുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കി

  
backup
September 14 2017 | 01:09 AM

%e0%b4%95%e0%b4%b0%e0%b5%81%e0%b4%a3-%e0%b4%8e%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf


തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയില്‍ പോബ്‌സ് എസ്റ്റേറ്റിന്റെ കൈവശമുളള 800 ഏക്കര്‍ വരുന്ന കരുണ എസ്റ്റേറ്റ് ഭൂമിയുടെ നികുതി സ്വീകരിക്കാന്‍ മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ അവസാനകാലത്ത് ഇറക്കിയ ഉത്തരവ് റദ്ദാക്കി. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
കരുണ എസ്റ്റേറ്റ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കോടതിയില്‍ തര്‍ക്കം നിലനില്‍ക്കെയാണ് 2016 മാര്‍ച്ചില്‍ നികുതി സ്വീകരിക്കാന്‍ മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതടക്കം യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് എടുത്ത ചില തീരുമാനങ്ങള്‍ വിവാദമായിരുന്നു. പിന്നീടു വന്ന ഇടതുസര്‍ക്കാര്‍ 2016 ജനുവരി ഒന്നു മുതല്‍ ഏപ്രില്‍ 30 വരെയുളള വിവാദ മന്ത്രിസഭാ തീരുമാനങ്ങള്‍ പുനഃപരിശോധിക്കാന്‍ എ.കെ ബാലന്റെ അധ്യക്ഷതയില്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിരുന്നു.
ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം തീര്‍പ്പാക്കാതെ നികുതി സ്വീകരിച്ചത് തെറ്റാണെന്ന് ഉപസമിതി കണ്ടെത്തിയിരുന്നു. തോട്ടം ഉടമകളെ സഹായിക്കാനാണ് ഈ ഉത്തരവ് ഇറക്കിയതെന്ന് വിലയിരുത്തിയ ഉപസമിതിയുടെ ശുപാര്‍ശ പ്രകാരമാണ് അന്നത്തെ തീരുമാനം റദ്ദാക്കാന്‍ തീരുമാനിച്ചത്. ഈ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് മന്ത്രിസഭാ ഉപസമിതി റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചത്.
2014ല്‍ കരുണ എസ്റ്റേറ്റിനു പോക്കുവരവ് നടത്താന്‍ അന്നത്തെ നെന്മാറ ഡി.എഫ്.ഒ ആയിരുന്ന രാജു ഫ്രാന്‍സിസ് അനുമതി നല്‍കിയത് വിവാദമായിരുന്നു.
തുടര്‍ന്ന് രാജുവിനെ സ്ഥലംമാറ്റി. ഇതിനിടയില്‍ കരുണ എസ്റ്റേറ്റിനെക്കുറിച്ചു പഠനം നടത്തിയ റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി. മേരിക്കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം ഭൂമി സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
എന്നാല്‍ ഇതിനെതിരേ പോബ്‌സ് ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസ് നിലനില്‍ക്കെയാണ് നികുതി അടയ്ക്കാന്‍ അനുമതി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. ഇത് വന്‍ വിവാദമായിരുന്നു. അന്നത്തെ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ അടക്കമുള്ള നേതാക്കള്‍ തീരുമാനത്തിനെതിരേ രംഗത്തു വന്നിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകുന്നു; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

Weather
  •  3 months ago
No Image

സി.പി.ഐയെ വെട്ടാന്‍ അന്‍വറിനെ പിന്തുണച്ചു, ഒടുവില്‍ സി.പി.എമ്മും വെട്ടിലായി

Kerala
  •  3 months ago
No Image

ഹജ്ജ് അപേക്ഷ: അവസാന തീയതി ഇന്ന്; ഇതുവരെ ലഭിച്ചത് 17,949 അപേക്ഷകള്‍

Kerala
  •  3 months ago
No Image

ഓഫ്‌ഷോർ ഓയിൽ പ്ലാറ്റുഫോമുകളുടെ അടുത്ത് പോകുന്നത് ഒഴിവാക്കണം; മുന്നറിയിപ്പുമായി ഖത്തർ

qatar
  •  3 months ago
No Image

 പൊലിസ് ഉദ്യോഗസ്ഥന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

സഊദി ദേശീയ ദിനം നാളെ; 8,000 ദേശീയ പതാകകൾ റിയാദിൽ നിറയും

Saudi-arabia
  •  3 months ago
No Image

ബ്ലാസ്റ്റേഴ്‌സിന് ആദ്യ വിജയം; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football
  •  3 months ago
No Image

നാട്ടിലേക്ക് പണം അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒമാനി റിയാലിന്റെ വിനിമയ നിരക്ക് താഴ്ന്നു, ഇപ്പോൾ പണമയച്ചാൽ നഷ്ട്ടം

oman
  •  3 months ago
No Image

തിരുപ്പതി ലഡ്ഡുവിലെ മൃഗക്കൊഴുപ്പ് വിവാദം; മോദിക്ക് കത്തെഴുതി ജഗന്‍ മോഹന്‍ റെഡ്ഡി

National
  •  3 months ago
No Image

'സഖാക്കളോട് ക്ഷമ ചോദിക്കുന്നു, പാര്‍ട്ടിയാണ് എല്ലാത്തിനും മുകളില്‍; പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago