ഋതബ്രതാ ബന്ദോപാധ്യായയെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കാന്‍ ശുപാര്‍ശ
കൊല്‍ക്കത്ത: പാര്‍ട്ടി നിബന്ധനകള്‍ക്ക് വിരുദ്ധമായി സുഖലോലുപ ജീവിതം നയിക്കുന്നുവെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ബംഗാളില്‍ നിന്നുള്ള രാജ്യ സഭാ എം.പി ഋതബ്രതാ ബന്ദോപാധ്യായയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സി.പി.എം ബംഗാള്‍ ഘടകം കേന്ദ്ര കമ്മിറ്റിക്ക് ശുപാര്‍ശ ചെയ്തു. മൂന്ന് മാസം മുന്‍പ് ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ആഡംബര ജീവിതമാണ് എം.പി നയിക്കുന്നതെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ പാര്‍ട്ടി നേതൃത്വം പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിരുന്നു. കമ്മിറ്റി നടത്തിയ അന്വേഷണത്തിലും ആരോപണം വാസ്തവമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് അദ്ദേഹത്തെ പുറത്താക്കാന്‍ സംസ്ഥാന കമ്മിറ്റി കേന്ദ്ര കമ്മിറ്റിക്ക് ശുപാര്‍ശ ചെയ്തത്. തനിക്കെതിരായ നീക്കത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യത്തോട് ഋതബ്രത പറഞ്ഞിരുന്നത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയാണെങ്കില്‍ ഭാവിയെന്തെന്ന കാര്യത്തില്‍ അദ്ദേഹം ഇതുവരെ വ്യക്തമായ നിലപാട് അറിയിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."