HOME
DETAILS
MAL
നാലുവയസുകാരിയെ സുരക്ഷാ ജീവനക്കാരന് പീഡിപ്പിച്ചു
backup
September 14 2017 | 01:09 AM
ബംഗളൂരു: ഗുഡ്ഗാവില്‍ ഏഴു വയസുകാരനെ പീഡിപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പ് കര്‍ണാടകയില്‍ നാലുവയസുകാരിയെ സ്കൂളില്‍ സുരക്ഷാ ജീവനക്കാരന് ലൈംഗീകമായി പീഡിപ്പിച്ചു. സംഭത്തെ തുടര്‍ന്ന് ജീവനക്കാരനെ പൊലിസ് അറസ്റ്റ് ചെയ്തു.
ബംഗളൂരുവിലെ സ്വകാര്യ സ്കൂളിലായിരുന്നു സംഭവം. വൈദ്യപരിശോധനയില്‍ പീഡനം നടന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതായി പൊലിസ് അറിയിച്ചു.
പ്രതിക്കെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തതായി ഉത്തര ബംഗളൂരു പൊലിസ് ഡെപ്യൂട്ടി കമ്മിഷണര്‍ ചേതന്‍ സിങ് റാത്തോഡ് പറഞ്ഞു.
തന്നെ പീഡിപ്പിച്ചതായ വിവരം കുട്ടിതന്നെയാണ് വീട്ടിലെത്തി മാതാപിതാക്കളെ അറിയിച്ചത്. ഇതേ തുടര്‍ന്ന് പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."