അനുസ്മരണം നടത്തി
കോട്ടയം: ദര്‍ശന സാംസ്‌കാരിക കേന്ദ്രത്തിന്റെയും വിവിധ ജനകീയ പ്രസ്ഥാനങ്ങളുടെയും ആഭിമുഖ്യത്തില്‍ ദര്‍ശന ഓഡിറ്റോറിയത്തില്‍ സ്വാതന്ത്ര സമരസേനാനി കെ.ഇ മാമ്മനെ അനുസ്മരിച്ചു. എം.ജി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. സിറിയക് തോമസ് അനുസ്മരണ പ്രഭാഷണം നടത്തി. കോട്ടയത്തിന്റെ തന്നെ സമന്നുത നേതാവായിരുന്നു കെ.ഇ മാമ്മന്‍ എന്ന് അദ്ദേഹം പറഞ്ഞു. കോട്ടയം ജില്ലാ പൗര സമിതി പ്രസിഡന്റ് ടി.ജി സാമുവലിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഫാ. ജസ്റ്റിന്‍ കാളിയാനിയില്‍ സി.എം.ഐ, എം. ജി യൂനിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ സ്റ്റഡീസിന്റെ ഡയറക്ടര്‍ പ്രൊഫ. സി.ആര്‍ ഹരിലക്ഷമീന്ദ്രകുമാര്‍, കണ്ടത്തില്‍ കുടുംബയോഗത്തെ പ്രതിനിധീകരിച്ച് കെ.സി ഈപ്പന്‍, പ്രൊഫ. കെ.സി മാമ്മന്‍, നവജീവന്‍ ട്രസ്റ്റ് പി.യു തോമസ്, ഗാന്ധി പീസ് ഫൗണ്ടേഷന്‍ സി.ജി വാസുദേവന്‍നായര്‍, സമാജ് വാദി ജനപരിക്ഷത്ത് അഡ്വ. ജോഷി ജേക്കബ്, ഗാന്ധിസ്മാരക ഗ്രാമ സേവാകേന്ദ്രം എം അരവിന്ദാക്ഷന്‍ നായര്‍, മദ്യനിരോധന സമിതി പ്രൊഫ സി.മാമച്ചന്‍, വികലാംഗ അസോസിയേഷന്‍ എസ്.സുരേഷ് കുമാര്‍, കണ്‍സ്യൂമര്‍ ഗൈഡന്‍സ് അസോസയേഷന്‍ പി.ഐ മാണി, സര്‍വോദയമണ്ഡലം കെ.ജെ എബ്രഹാം, കോട്ടയം ഗുരുമിഷന്‍ കോട്ടയം മോഹന്‍ദാസ് എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."