ആവശ്യത്തിനു ജീവനക്കാരില്ല; ഓലാട്ട് പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ താളം തെറ്റുന്നു
ചെറുവത്തൂര്‍: സാധാരണക്കാരുണ്ടെടണ്ടണ്ട ആശ്രയകേന്ദ്രമായ ഓലാട്ട് പ്രാഥമികാരോഗ്യ കേന്ദ്രം പ്രവര്‍ത്തനത്തിന്റെ താളം തെറ്റുന്നു. അണ്ടണ്ടടിസ്ഥാന സൗകര്യങ്ങളും മരുന്നുകളുമെല്ലാം ഉണ്ടെങ്കിലും ജീവനക്കാരുടെ കുറവാണു പ്രതിസന്ധി സൃഷ്ടിക്കുന്നത്. മെഡിക്കല്‍ ഓഫിസര്‍ ഉള്‍പ്പെടെ പത്തു സ്ഥിരം ജീവനക്കാരാണ് ഇവിടെ വേണ്ടത്. ഇതില്‍ ക്ലര്‍ക്ക്, ആശുപത്രി അസിസ്റ്റന്റ്, ഓഫിസ് അസിസ്റ്റന്റ് എന്നീ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്.
മാത്രവുമല്ല എന്‍.ആര്‍.എച്ച്.എം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിയമിച്ച സ്റ്റാഫ് നഴ്‌സിനെ ഒരു മാസം മുമ്പ് മറ്റൊരു പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റിയതോടെ പ്രതിസന്ധി രൂക്ഷമായി. കുത്തിവയ്പിനും ജീവിതശൈലി രോഗനിര്‍ണയത്തിനുമായി ദിവസേന നൂറോളം പേര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തുന്നുണ്ട്.
ഒരു ഫാര്‍മസിസ്റ്റു മാത്രമായതിനാല്‍ മരുന്നു വാങ്ങാന്‍ രോഗികള്‍ ഏറെ നേരം കാത്തുനില്‍ക്കേണ്ടി വരുന്നു. പിലിക്കോട് ഗ്രാമപഞ്ചായത്തിലെ ഈ ഏക പ്രാഥമികാരോഗ്യ കേന്ദ്രത്തിനു കീഴില്‍ ചന്തേര, പൊള്ളപ്പൊയില്‍, കൊടക്കാട് ഉപകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. കുത്തിവെയ്പു നടക്കുന്ന ദിവസങ്ങളില്‍ മെഡിക്കല്‍ ഓഫിസര്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനം ഈ ഉപകേന്ദ്രങ്ങളിലും ലഭ്യമാക്കേണ്ടതുണ്ട്.
കൊടക്കാട്, വെള്ളച്ചാല്‍, ചക്ക് മുക്ക്, വേങ്ങാപ്പാറ, കണ്ണെങ്കൈ, പാടിക്കീല്‍, വലിയ പൊയില്‍ ഓലാട്ട്, കൂക്കാനം, പലിയേരി തുടങ്ങിയ പ്രദേശങ്ങളിലെ സാധാരണ ജനങ്ങള്‍ക്ക് ഉപകരിക്കും വിധം ഒരു സ്റ്റാഫ് നഴ്‌സ് ഉള്‍പ്പെടെയുള്ള സ്ഥിരം ജീവനക്കാരെ ഉടന്‍ നിയമിച്ചു കൊണ്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നാണു ജനങ്ങളുണ്ടെടണ്ട ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."