HOME
DETAILS

വില കുതിക്കുന്നു : ഇനി അടുക്കള സമരം

  
വി.കെ പ്രദീപ്
November 11, 2024 | 5:52 AM

Prices soar  Now kitchen strike

കണ്ണൂർ: നിത്യോപയോഗ സാധനങ്ങളുടെ വില കുതിക്കുമ്പോൾ അടുക്കളയിൽ കൈപൊള്ളി ജനം. പൊതുവിപണിയിൽ സർക്കാരുകൾ ഇടപെടാതായതോടെ വിപണിയിൽ പൂഴ്ത്തിവെപ്പും ദൃശ്യമായെന്നാണ് ആരോപണം. ഇതോടെ വില ' ബാണം ' പോലെ കുതിക്കുകയാണ്. വിപണിയിൽ വില കുത്തനെ ഉയർന്നതോടെ വിവാഹം പോലുള്ള ചടങ്ങുകളിൽ എണ്ണം കുറച്ച് ഭക്ഷണത്തിൽ പോലും നിയന്ത്രണം കൊണ്ടുവരികയാണ്.

ഇതോടെ സംസ്ഥാനത്ത് 10000ത്തിനടുത്ത് ആളുകൾ ജോലി ചെയ്യുന്ന പരമ്പരാഗത പാചക മേഖലയിൽ വലിയ തൊഴിൽ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പാചകവാതകത്തിന്റെ വിലയും കുത്തനെ ഉയർന്നതോടെ കുടുംബ ബജറ്റ് താളം തെറ്റി. വിലക്കയറ്റം രൂക്ഷമായതോടെ ഉത്പന്നങ്ങളിൽ മായം ചേർക്കലും വ്യാപകമായതായി പരാതിയുണ്ട്. 

പാചകത്തിന് അത്യാവശ്യം വേണ്ട വെളുത്തുള്ളിക്ക് വില കിലോയ്ക്ക് 400 ആണ്. പരിപ്പിന് 130 രൂപയും ബിരിയാണി അരിക്ക് 110 ലെത്തി നിൽക്കുന്നു വില. ചോറ് വെക്കേണ്ട അരി വിലയും കുതിക്കുകയാണ്. 

 

ari.JPG

പാചകത്തൊഴിൽ മേഖലയും സ്തംഭിച്ചു 

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ പാചക തൊഴിൽ മേഖലയും സ്തംഭിച്ചുവെന്ന് കേരള സ്റ്റേറ്റ് കുക്കിങ് വർക്കേർസ് യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ഹനീഫ വി കണ്ണൂർ.  വിവാഹം പോലുള്ള വലിയ ചടങ്ങുകൾ വെട്ടിചുരുക്കി. ഭൂരിപക്ഷം തൊഴിലാളികൾക്കും തൊഴിൽ ദിനങ്ങൾ കുറഞ്ഞു. പാചക തൊഴിലാളികൾ ആത്മഹത്യാ വക്കിലാണ്.

വാടകയ്ക്കും മറ്റും താമസിക്കുന്നവരിൽ ഭൂരിപക്ഷവും വാടകപോലും കൊടുക്കാൻ കഴിയാതെ ഇറക്കിവിടൽ ഭീഷണിയിലാണ്. 
മത്സ്യവും മാംസവും പച്ചക്കറിയും പലവ്യഞ്ജനങ്ങളും എന്നുവേണ്ട സർവത്ര സാധനങ്ങൾക്കും ഭീമമായ വിലക്കയറ്റമാണ്. വിലക്കയറ്റം കാരണം തൊഴിൽ ലഭ്യത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതിനാൽ കേരള സ്റ്റേറ്റ് കുക്കിങ് വർക്കേഴ്‌സ് യൂനിയൻ പ്രക്ഷോഭ രംഗത്തേക്ക് ഇറങ്ങാൻ നിർബന്ധിതരായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ ആക്രമിച്ച കേസ്: മൂന്നാം പ്രതി മണികണ്ഠന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Kerala
  •  3 days ago
No Image

എറണാകുളത്ത് സി.പി.എം പുറത്താക്കിയ സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് നേരെ ആക്രമണം; കുത്തിപരുക്കേല്‍പ്പിച്ചു

Kerala
  •  3 days ago
No Image

എസി ഇന്‍സ്റ്റലേഷന്‍ നടക്കുന്നതിനിടെ തീ പടര്‍ന്നു; ആശുപത്രി പ്രവര്‍ത്തനം പുനരാരംഭിച്ചു, തീ നിയന്ത്രണവിധേയം

Kerala
  •  3 days ago
No Image

സി.പി.എം ഗൂഢാലോചന പരമ്പരയിലെ ഇങ്ങേഅറ്റത്തെ കണ്ണി, ചവിട്ടിയരച്ച് കുലമൊടുക്കാന്‍ ലക്ഷ്യം; രാഹുലിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് മുഖപത്രം

Kerala
  •  3 days ago
No Image

സ്ലീപ്പര്‍ കോച്ചിലും ഇനി മൂടിപ്പുതച്ചുറങ്ങാം; ബെഡ് ഷീറ്റുകളും തലയിണകളും റെയില്‍വേ നല്‍കും

Kerala
  •  3 days ago
No Image

ശബ്ദരേഖ തന്റേതെന്നും വിവാഹിതയാണെന്ന് അറിയാമായിരുന്നുവെന്നും ലൈംഗിക ബന്ധം സമ്മതപ്രകാരമെന്നും രാഹുല്‍

Kerala
  •  3 days ago
No Image

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം; രോ​ഗികളെയും, ജോലിക്കാരെയും ഒഴിപ്പിച്ചു; തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു

Kerala
  •  3 days ago
No Image

മാലിന്യപ്രശ്‌നം അറിയിക്കാന്‍ ഒറ്റ വാട്‌സാപ്പ് നമ്പര്‍; പിഴത്തുകയുടെ നാലിലൊന്ന് പാരിതോഷികം

Kerala
  •  3 days ago
No Image

അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച വടകര ഡിവൈഎസ്പിക്കെതിരായ റിപോര്‍ട്ട് ഡിജിപിക്ക് കൈമാറി;  കേസെടുക്കും

Kerala
  •  3 days ago
No Image

രാഹുലിനെതിരായ പരാതി; ലൈംഗിക പീഡന ആരോപണം നേരിടുന്ന സിറ്റിങ് എം.എൽ.എമാർ നാലായി

Kerala
  •  3 days ago