പഞ്ചഗുസ്തിയില്‍ രാജ്യത്തെ രണ്ടാമതെത്തിച്ച് മഞ്ചേരിയിലെ വിനോദ്
മഞ്ചേരി: കഴിഞ്ഞ ദിവസം ഹങ്കറിയിലെ ബുഡാപേസ്റ്റില് സമാപിച്ച 39ാമത് ലോക പഞ്ചഗുസ്തി മത്സരത്തില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തി മഞ്ചേരി വലിയട്ടിപ്പറമ്പ് സ്വദേശി വിനോദ്. ആദ്യമായാണ് പഞ്ചഗുസ്തിയില്‍ ലോക ചാംപ്യന്മാരോടു മാറ്റുരച്ചു രണ്ടാംസ്ഥാനത്തോടെ ഇന്ത്യ വെള്ളിമെഡല്‍ നേടുന്നത്.
റഷ്യയെയാണ് വിനോദ് പരാജയപ്പെടുത്തിയത്. ഏഴു തവണ കേരളത്തിനായി ദേശീയതലത്തില്‍ വിജയം കൈവരിച്ചിട്ടുണ്ട്. മാസങ്ങള്‍ക്കു മുന്‍പു നാഗ്പൂരില്‍ നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ സ്വര്‍ണ മെഡല്‍ നേടിയതോടെയാണ് ലോക മത്സരത്ത വേദിയിലേക്ക് അര്‍ഹത നേടിയത്. 2012ല്‍ ഖസാക്കിസ്താനില്‍ നടന്ന ലോക പഞ്ചഗുസ്തി മത്സരത്തില്‍ പങ്കെടുത്തതോടെ ലോക ചാംപ്യന്മാരാട് ഏറ്റുമുട്ടാനുള്ള കരുത്തുനേടി. എന്നാല്‍, സാമ്പത്തിക പരാധീനതകള്‍ കാരണം മാറിനില്ക്കേണ്ടിവന്നിട്ടുണ്ടെന്നും വിനോദ് പറഞ്ഞു.
2106ല്‍ ബള്‍ഗേറിയയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കുകയും അഞ്ചാം സ്ഥാനം നേടുകയും ചെയ്തിരുന്നു. നേരത്തെ കേരളം, പഞ്ചാബ്, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നടന്ന നാല് ദേശീയ മത്സരങ്ങളിലും കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കുകയും സ്വര്‍ണ മെഡലുകള്‍ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. തൃശൂര്‍ സ്വദേശി അബ്ദുല്‍അസീസാണ് വിനോദിലെ കായിക പ്രതിഭയെ വളര്‍ത്തികൊണ്ടുവന്നത്. അയ്യപ്പന്-സരോജിനി ദമ്പതികളുടെ മകനാണ്. രമ്യയാണ് ഭാര്യ. ജീവ, വിനായക് എന്നിവര്‍ മക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."