വൃദ്ധ ദമ്പതികളുടെ കൊലപാതകത്തില്‍ വിറങ്ങലിച്ച് തോലന്നൂര്‍ ഗ്രാമം
കോട്ടായി: കഴിഞ്ഞദിവസം തോലന്നൂരില്‍ നടന്ന വൃദ്ധദമ്പതികളുടെ കൊലപാതകം ഒരു നാടിനെ തന്നെ കണ്ണീരിലാഴ്ത്തിയിരിക്കുന്നതാണ്. പൊതുവെ അയല്‍വാസികളോടു പോലും സൗമ്യശീലരായ സ്വാമിനാഥന്റെയു പ്രേമകാരിയുടെയും ദാരുണമായ മരണവാര്‍ത്ത ഞെട്ടലോടെ കേട്ടാണ് തോലനൂര്‍ ഗ്രാമം ബുധനാഴ്ച ഉണര്‍ന്നത്. ചൊവ്വാഴ്ച രാത്രിയോ ബുധനാഴ്ച പുലര്‍ച്ചയോ നടന്നതെന്നും സംശയിക്കുന്ന കൊലപാതകം പുലര്‍ച്ചെ പാലുമായി വന്ന സ്ത്രീയാണ് ആദ്യം കണ്ടത്. ജീവനു ഭീഷണിയുണ്ടെന്ന് കാണിച്ച് നേരത്തെ പൊലിസില്‍ പരാതി നല്‍കിയിരുന്നു വൃദ്ധദമ്പതികളുടെ ദാരുണാന്ത്യം നാട്ടുകാര്‍ക്കിപ്പോഴും വിശ്വാസിക്കാനാവുന്നില്ല.
കോട്ടായി സ്റ്റേഷന്‍ പരിധിയില്‍പ്പെടുന്ന പൂളക്കല്‍ കുന്നിന്‍മേല്‍ വീട്ടില്‍ സ്വാമിനാധനെ (72) വെട്ടേറ്റ് മരിച്ച നിലയിലും ദാരാ പ്രേമകുമാരിയെ (65) യെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ നിലയിലുമാണ് കാണപ്പെട്ടത്. വീട്ടിലുണ്ടായിരുന്ന ഇവരുടെ മരുമകള്‍ ഷീബയെ വീടിനു പിറകില്‍ കെട്ടിയിട്ട നിലയിലുമായിരുന്നു. ഇവരുടെ രണ്ട് ആണ്‍ മക്കളില്‍ ഒരാള്‍ ആര്‍മിയിലും മറ്റേയാള്‍ വിദേശത്തുമാണ്. സംഭവത്തില്‍ ഏറെ ദുരൂഹതകള്‍ ഉണ്ടെങ്കിലും കൊലപാതകത്തിനു പിന്നില്‍ മോഷണമോ മറ്റെന്തെങ്കിലും വൈരാഗ്യമാണോ എന്ന നിഗമനത്തിലാണ് പൊലിസ്. സ്വാമിനാഥന്‍ വിടിനകത്തെ സ്വീകരണമുറിയിലും പ്രേമകുമാരി കിടപ്പുമുറിയിലുമാണ് കിടന്നിരുന്നത്.
കൊലപാതകത്തിനു കഴിഞ്ഞ മാസം താങ്കളെ അപായപ്പെടുത്താന്‍ ശ്രമം നടന്നതുമായി ബന്ധപ്പെട്ട് സ്വാമിനാഥന്‍ കോട്ടായി പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഇക്കഴിഞ്ഞ 31ന് ടി.വി. കാണുന്നതിനിടെ വീട്ടിലെ ജനലിലേക്കും വൈദ്യുതി പ്രവഹിപ്പിച്ചെന്നും ശബ്ദം കേട്ടെത്തിയപ്പോള്‍ പ്രതികള്‍ ഓടി രക്ഷപ്പെട്ടെന്നുമാണ് പരാതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. സംഭവം നടന്നു രണ്ടാഴ്ച തികയും മുമ്പേ നാടിനെ നടുക്കിയ ഇവരുടെ കൊലപാതകം നാട്ടുകാരെയെല്ലാം ഒരു നാടിനെയും പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുകയാണ്.
ബന്ധനത്തില്‍ നിന്നും മോചിതയായ മരുമകള്‍ ഇവരുടെ മരണമറിഞ്ഞതോടെ മാനസികമായി തകര്‍ന്ന നിലയിലാണ്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസ് ഫിംഗര്‍ പ്രിന്റ് വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവരുടെ അന്വേഷണങ്ങള്‍ക്ക് ശേഷമേ കൊലപാതകത്തിന്റെ വിശദാംശങ്ങള്‍ ലഭിക്കൂ.
സ്വാമിനാഥന്റെ പരാതി പ്രകാരം നേരത്തെ തന്നെ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നെങ്കില്‍ ഇവരുടെ ദാരുണാന്ത്യത്തിന് സാക്ഷിയാവില്ലെന്ന ആരോപണത്തിലാണ് പ്രദേശവാസികളും ബന്ധുക്കളും. വീടിനകത്തു തന്നെയാണ് മകന്റെ താമസമെന്ന് ഇവരുടെ ജീവന്റെ ഭീഷണി സംഭവസ്ഥലത്ത് മുളക് പൊടി വിതറിയിട്ടുള്ളതും കുറ്റകൃത്യത്തില്‍ ഒന്നലധികം പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നതും പൊലിസിനെ കുഴക്കുന്ന പ്രശ്‌നമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."