'ഇസ്ലാം അറിയുക അടുക്കുക ' ദഅ്വ ക്യാംപയിന് സമാപിച്ചു
തിരുവനന്തപുരം: ഖുര്‍ആനിനെ പഠിക്കുകയെന്നാല്‍ ലോകത്തിന്റെ ഏറ്റവും വലിയ ശരിയെ പഠിക്കുകയെന്നാണ് അര്‍ഥമാക്കുന്നതെന്ന് പി സി ജോര്‍ജ് എം.എല്‍.എ. ഓള് ഇന്ത്യ ഇമാംസ് കൗണ്‍സില്‍ തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ സംഘടിപ്പിച്ച ഇസ്ലാം അറിയുക അടുക്കുക ദഅ്വ കാംപയിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്രാജ്യത്വത്തിനെതിരില്‍ നിലകൊണ്ട ഇസ്ലാമിനെയും മുസ്ലിംകളെയും ആക്ഷേപിക്കാനും അവഹേളിക്കാനുമുള്ള ശ്രമങ്ങള്‍ ബ്രിട്ടീഷുകാരന്റെ കാലം മുതല്‍ തന്നെ ആരംഭിച്ചതാണ്.രാജ്യത്തിനു വേണ്ടി പോരാടുകയും അതിനായി സമുദായത്തെ സജ്ജമാക്കുകയും ചെയ്തവരാണ് ഇസ്ലാമിക
പണ്ഡിതര്‍. ഇസ്ലാമിനെ ശരിയായ വിധം പൊതുജനങ്ങളിലെത്തിക്കാനുള്ള ഏതു ശ്രമവും ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.
ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി നിസാറുദ്ദീന്‍ മൗലവി അധ്യക്ഷനായി. വി .എം .ഫത്തഹുദ്ദീന്‍ റഷാദി വിഷയം അവതരിപ്പിച്ചു. ദലിത് ആക്ടിവിസ്റ്റ് വി പ്രഭാകരന്, കരമന അഷ്റഫ് മൗലവി, റിയാസ് ചങ്ങനാശേരി, കായിക്കര ബാബു, പി കെ സുലൈമാന്‍ മൗലവി, അര്‍ഷദ് മൗലവി അല്‍ഖാസിമി, ഡോ. നിസാറുദ്ദീന്‍, ഷബീര്‍ ഖാന് മൗലവി, ഉള്ളാട്ടില്‍ അബ്ദുല്‍ ലത്തീഫ് മൗലവി, എ
ഇബ്രാഹിം കുട്ടി, ഇ സുല്‍ഫി, പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൗലവി, മുഹമ്മദ് ബല്യാഖാന് റഷാദി, എ ആര് അല്അമീന് റഹ്മാനി, ഷഫീഖ് മൗലവി അല്‍ ഖാസിമി, എ .എല്‍. എം ഖാസിം, അബ്ദുല്‍ മജീദ് നദ്വി, അബ്ദുല്‍ ജലീല്‍ മൗലവി, ശറഫുദ്ദീന്‍ മൗലവി സംസാരിച്ചു. മൂവാറ്റുപുഴ അഷ്റഫ് മൗലവി മുഖ്യപ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."