പ്രവാസികള്‍ക്കായി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല: പ്രവാസി ലീഗ്
തിരുവനന്തപുരം: സംസ്ഥാനത്തിന് കോടികളുടെ വിദേശനാണ്യം നേടിത്തന്ന് മടങ്ങിയെത്തിയ ഗള്‍ഫ് മലയാളികള്‍ക്കായി ഇടതുസര്‍ക്കാര്‍ പ്രകടനപത്രികയില്‍ പറയുന്ന ഒന്നും ചെയ്യുന്നില്ലെന്നു കേരളാ പ്രവാസി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഹനീഫ മുന്നിയൂര്‍ പറഞ്ഞു.
സമസ്താ ജൂബിലി സൗധത്തില്‍ നടന്ന ജില്ലാ കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളാ പ്രവാസി ലീഗ് ഇതിനെതിരേ തുടര്സമരത്തിലേര്പ്പെടുമെന്ന് അദ്ദേഹം അറിയിച്ചു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് ബഷീര്‍ബാബു അധ്യക്ഷനായി. ബീമാപ്പള്ളി പി.എച്ച് ഇക്ബാല്‍, എം. റഷീദ്, ആലംകോട് ഹസ്സന്, എസ്.എസ്.എഫ് തങ്ങള്‍, നഗരൂര്‍ സെയ്ഫുദ്ദീന്‍, എ.എം ദാവൂദ് ഹാജി, ഷിബീര് മൗലവി സംസാരിച്ചു. കെ.എം.സി.സി ദേശീയ സീനിയര്‍ വൈസ്പ്രസിഡന്റ് കെ.എച്ച്.എം അഷ്റഫ് മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ഹാജഹാന് സ്വാഗതവും എം. മുഹമ്മദ് മാഹീന് നന്ദിയും രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."