HOME
DETAILS
MAL
അമര്‍നാഥ് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
backup
September 14 2017 | 12:09 PM
ശ്രീനഗര്‍: അമര്‍നാഥ് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ അബു ഇസ്മയില്‍ കൊല്ലപ്പെട്ടതായി സൈന്യം. നൗഗാമിനു സമീപം സുരക്ഷാ സൈനികരുമായുള്ള ഏറ്റുമുട്ടലിലാണ് അബു ഇസ്മയില്‍ കൊല്ലപ്പെട്ടത്.
ലഷ്‌കര്‍ ഇ ത്വയിബ കമാന്‍ഡറാണ് ഇയാള്‍. ഇരുപത്താറുകാരനായ അബു ഇസ്മയില്‍ രണ്ടു വര്‍ഷം മുന്‍പാണ് പാകിസ്താനില്‍നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയത്.
പിന്നീട് കശ്മിര്‍ താഴ്‌വരയില്‍ ലഷ്‌കര്‍ ഇ ത്വയിബയുടെ കമാന്‍ഡറായി പ്രവര്‍ത്തിക്കുകയായിരുന്നു എന്നും സൈന്യം അറിയിച്ചു.
കഴിഞ്ഞ ജൂലൈയിലാണ് അമര്‍നാഥ് തീര്‍ഥാടകര്‍ക്കു നേരേ ഭീകരാക്രമണം നടന്നത്. എട്ടു പേര്‍ ആക്രമണത്തില്‍ മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."