കുടിയേറ്റ നിയമത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് ട്രംപ്
വാഷിങ്ടണ്‍: നിരവധി ഇന്ത്യക്കാര്‍ക്കടക്കം തിരിച്ചടിയാകുന്ന കുടിയേറ്റ നയത്തില്‍നിന്നു പിന്നോട്ടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പുതിയ കുടിയേറ്റ നയത്തില്‍ നീക്കുപോക്കുള്‍ക്ക് ട്രംപ് ഭരണകൂടം സമ്മതിച്ചതായുള്ള ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കളുടെ പ്രചാരണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിയമവിരുദ്ധ കുടിയേറ്റക്കാരെ സംരക്ഷിക്കുന്ന തരത്തില്‍ ഒരു നീക്കുപോക്കിനും സര്‍ക്കാര്‍ തയാറായിട്ടില്ലെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കയിലേക്കുള്ള കുടിയേറ്റം കര്‍ശനമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റദ്ദാക്കിയ 'ഡിഫേഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ് അറൈവല്‍'(ഡി.എ.സി.എ) പദ്ധതിയില്‍ ഒരു തരത്തിലുമുള്ള പുനരാലോചനയ്ക്കും സര്‍ക്കാര്‍ തയാറായിട്ടില്ല. മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ പണിയുന്നത് തുടരുമെന്നും ട്രംപ് അറിയിച്ചു.പുതിയ കുടിയേറ്റ നയം പ്രഖ്യാപിച്ചതോടെ യു.എസില്‍ കഴിയുന്ന 20,000ത്തിലധികം ഇന്ത്യക്കാരടക്കം വിദേശ പൗരന്മാര്‍ നാടുകടത്തല്‍ ഭീഷണിയിലാണുള്ളത്. മതിയായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ വിദേശികളെ നാടുകടത്താനാണ് അമേരിക്കന്‍ നീക്കം. മാതാപിതാക്കള്‍ക്കൊപ്പം ചെറിയ പ്രായത്തില്‍ അമേരിക്കയിലെത്തിയവര്‍ക്കാണു നടപടി പ്രതികൂലമാകുക. 2012ല്‍ ഒബാമാ ഭരണകൂടമാണ് ഡി.എ.സി.എ പദ്ധതി നടപ്പാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."