HOME
DETAILS

കര്‍ഷകന്റെ ആത്മഹത്യ: മലയോരത്ത് പ്രതിഷേധം ശക്തം

  
backup
September 15 2017 | 02:09 AM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%86%e0%b4%a4%e0%b5%8d%e0%b4%ae%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%ae%e0%b4%b2%e0%b4%af


കുന്നുംകൈ: വനംവകുപ്പിന്റെ നിഷേധാത്മക സമീപനത്തെതുടര്‍ന്ന് മാലോം അത്തിയടുക്കത്തെ കര്‍ഷകന്‍ അലക്‌സാണ്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. നികുതി സ്വീകരിക്കാതെയും ബാങ്കുകളുടെ ജപ്തി ഭീഷണി ഭയന്നുമാണു കര്‍ഷകന്‍ ജീവനൊടുക്കിയത്. തന്റെ കൃഷിയിടം വനഭൂമിയാണെന്ന ഉദ്യോഗസ്ഥരുടെ അവകാശവാദവും നീതിനിഷേധവും മൂലമാണ് അലക്‌സാണ്ടര്‍ ജീവനൊടുക്കിയതെന്നാണു മലയോരത്തെ കര്‍ഷകര്‍ ഒന്നടങ്കം പറയുന്നത്. ഇതിനെതിരേ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്കാണു മലയോരം തയാറെടുക്കുന്നത്.
വെള്ളരിക്കുണ്ട് താലൂക്കില്‍പ്പെടുന്ന അത്തിയടുക്കത്തും പരിസരങ്ങളിലുമുള്ള പട്ടികജാതി വിഭാഗങ്ങളുള്‍പ്പെടെ 39 കര്‍ഷകരുടെ ഭൂ നികുതിയാണ് അധികൃതര്‍ സ്വീകരിക്കാതെ വന്നത്. തങ്ങള്‍ വിലകൊടുത്തു വാങ്ങിയ ഭൂമി നഷ്ടപ്പെടുന്ന ദുരവസ്ഥയിലാണിവര്‍. 2008നു ശേഷം ഇവര്‍ക്ക് ഭൂമി സംബന്ധമായ ഒരു ആനുകൂല്യവും ലഭിച്ചിരുന്നില്ല. അലക്‌സാണ്ടര്‍ക്കൊപ്പം 39 കര്‍ഷക കുടുംബങ്ങള്‍ക്കും കുടിയിറക്കു നോട്ടിസ് ലഭിച്ചിരുന്നു. ഇതില്‍ പത്തു കുടുംബങ്ങള്‍ പട്ടികവിഭാഗത്തില്‍പ്പെട്ടതാണ്. കുടുംബങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചു സ്റ്റേ സമ്പാദിച്ചാണ് ഇപ്പോള്‍ ഇവിടെ തുടരുന്നത്. തങ്ങള്‍ വിലകൊടുത്തു വാങ്ങിയ ഭൂമി നഷ്ടപ്പെടുന്ന ദുരവസ്ഥയിലാണിവര്‍.
കോടതിവിധി നിലവിലുണ്ടെങ്കിലും വീണ്ടും എങ്ങനെ കുടിയൊഴിപ്പിക്കുമെന്ന ചിന്തയിലാണു വനംവകുപ്പ്. അതേസമയം ആത്മഹത്യ നടത്തിയ കര്‍ഷകന്റെ വീട്ടില്‍ ഇന്നലെ റവന്യു ഉദ്യോഗസ്ഥ സംഘമെത്തി. തഹസിദാര്‍(എല്‍.ആര്‍)വി.എ ബാബുവിന്റെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥരും വെള്ളരിക്കുണ്ട് എസ്.ഐ ബെന്നി എബ്രഹാമിന്റെ നേതൃത്വത്തില്‍ പൊലിസും സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ വനം വകുപ്പധികൃതര്‍ എത്താതിരുന്നതിനാല്‍ നാട്ടുകാര്‍ റവന്യു ഉദ്യോഗസ്ഥ സംഘത്തെ പ്രതിഷേധം അറിയിച്ചു. നാട്ടുകാര്‍ വില്ലേജ് ഓഫിസ് ഉപരോധിക്കുമെന്ന് അറിയിച്ചതിനാല്‍ പൊലിസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. കോണ്‍ഗ്രസ് ബളാല്‍ വെസ്റ്റ്എളേരി മണ്ഡലം കമ്മിറ്റികളുടെ നേതൃത്തില്‍ ഇന്നു രാവിലെ പത്തു മുതല്‍ മാലോം വിലേജ് ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തും. വീണ്ടുമൊരു കര്‍ഷക മരണം സംഭവിക്കുന്നതിനു മുമ്പു തങ്ങളുടെ പ്രശ്‌നം പരിഹരിക്കണമെന്നാണു ജനങ്ങള്‍ ആവശ്യപ്പെടുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  6 hours ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  6 hours ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  7 hours ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  7 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  8 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  8 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  8 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  10 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  10 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  10 hours ago